പിലാശ്ശേരി മുസ്ലീംലീഗ് കമ്മിറ്റി നിർമ്മിച്ച രണ്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നിർവഹിച്ചു
പിലാശ്ശേരി മുസ്ലീംലീഗ് കമ്മിറ്റി നിർമ്മിച്ച രണ്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നിർവഹിച്ചു
കുന്ദമംഗലം :പിലാശ്ശേരി മൂന്നാം വാർഡ് മുസ്ലീംലീഗ് കമ്മിറ്റി നിർമിച്ച രണ്ടാമത്തെ ബൈത്തുറഹ്മ യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കുടുംബത്തിന് താക്കോൽ കൈമാറി.
ഒമ്പത് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച വീട് സുമനസ്സുകളുടെ സഹായത്തോടെ ഈ പ്രതിസന്ധി നിറഞ്ഞ സമയത്തും മുസ്ലീംലീഗ് പ്രവർത്തകരുടെ കഠിനപ്രയത്നത്തിലൂടെയാണ് നിർമ്മാനം പൂർത്തീകരിച്ചത്.
കുന്ദമംഗലം പഞ്ചായത്ത് മുസ്ലീംലീഗ് വൈസ് പ്രസിഡന്റും, നിർമ്മാണ കമ്മിറ്റി ചെയർമാനുമായ പുറായിൽ അബുഹാജി അധ്യക്ഷത വഹിച്ചു,നിർമ്മാണ കമ്മിറ്റി കൺവീനർ പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറി എൻകെ അബ്ദുൽ ഹക്കീം മാസ്റ്റർ സ്വാഗതം പറഞ്ഞു.
കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി ഒ ഉസ്സയിൻ, പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ മൊയ്തീൻഹാജി,മുൻ പഞ്ചായത്ത് ട്രഷറർ പുറായിൽ മമ്മിക്കോയ, വർക്കിങ് സെക്രട്ടറി ഒ സലീം,വാർഡ് പ്രസിഡന്റ് കെകെ മുസ്തഫ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ മുഹമ്മദ്ക്കോയ,പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് അജാസ് പിലാശ്ശേരി,ശാഖ യൂത്ത്ലീഗ് സെക്രട്ടറി സിപി സാദിഖ്, ട്രഷറർ എംകെ നൗഫൽ,msf പ്രസിഡന്റ് എൻകെ ഉവൈസ് എന്നിവർ സംസാരിച്ചു.