പയടിമീത്തൽ മാമ്പുഴ പാലം അപകടാവസ്ഥയിൽ
പയടിമീത്തൽ മാമ്പുഴ പാലം അപകടാവസ്ഥയിൽ
മാമ്പുഴക്ക് കുറുകെയുള്ള പാലത്തിന്റെ കൈവരികൾ തകർന്ന് അപകടാവസ്ഥയിലായിട്ടും പുതുക്കിപ്പണിയാൻ അധികാരികൾ തയാറാകുന്നില്ല. വെള്ളിപ്പറമ്പ - പയ്യടിമീത്തൽ റോഡിലെ മാമ്പുഴ പാലമാണ് അപകടാവസ്ഥയിൽ. പെരുവയൽ - പെരുമണ്ണ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം 1983 ലാണ് ഉദ്ഘാടനം കഴിഞ്ഞത്. ഇപ്പോൾ പാലത്തിൻെറ കൈവരികൾ തകർന്ന് കമ്പികൾ ദ്രവിച്ച നിലയിലാണ്.
കൈവരി തകര്‍ന്നത് കൊണ്ട് ഏറിയ ബുദ്ധിമുട്ടും അനുഭവിക്കുന്നത് കാൽനടയാത്രക്കാരാണ്,
വാഹനങ്ങൾ കടന്നു പോവുമ്പോൾ കാല്‍നടയാത്രക്കാർ വശത്തേക്ക് മാറിനിൽക്കേണ്ടി വരുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. മഴ കാലത്ത് പലപ്പോഴും വെള്ളം കവിഞ്ഞൊഴുകാറുള്ള പാലത്തിൽ കൈവരി ഇല്ലാത്തതിനാൽ യാത്രക്കാര്‍ പുഴയിലേക്ക് വീണ് അപകടം സംഭവിക്കാനും കാരണമായേക്കാം. കൂടുതൽ ആളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റും വേഗത്തിൽ എത്താൻ യാത്ര മാർഗമായി ഉപയോഗിക്കുന്ന പുനത്തിൽ - വെള്ളിപറമ്പ് റോഡിലാണ് ഈ പാലം സ്ഥിതി ചെയുന്നത്. ചെറിയ ആഘാതത്തിൽ വാഹനങ്ങൾ കൈവരിയിൽ തട്ടിയാൽ പോലും വലിയ അപകട സാദ്ധ്യതയാണുളളത്. യാത്രക്കാര്‍ക്ക് ഏറെ അപകട ഭീഷണി ഉയർത്തുന്ന പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ എത്രയും പെട്ടന്ന് അധികാരികൾ നടപടി എടുക്കണം എന്നാണ് നാട്ടുകാരുടെ ആവിശ്യം.