സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിച്ചാൽ മലബാറിനോടുള്ള അവഗണന തൽക്കാലിക പരിഹാരം; അഡ്വ. ആനന്ദ കനകം
സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിച്ചാൽ മലബാറിനോടുള്ള അവഗണന തൽക്കാലിക പരിഹാരം; അഡ്വ. ആനന്ദ കനകം
മലബാറിലെ ആറ് ജില്ലകളായ കാസർകോഡ് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് എന്നിവടങ്ങളിലെ ജനങ്ങൾ
വർഷങ്ങളായി അനുഭവിക്കുന്ന അവഗണനക്ക് തൽക്കാലിക പരിഹാരം കാണാൻ സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കുന്നതോടെ താൽക്കാലികമായ പരിഹാരമാകുമെന്നു പ്രമുഖ സാമൂഹ്യ പ്രവർത്തക അഡ്വക്കേറ്റ് ആനന്ദകനകം പറഞ്ഞു സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലബാർ ഡെവലപ്മെൻറ് ഫോറം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈ 4 മണിക്ക് കോഴിക്കോട് മാനാഞ്ചിറയിൽ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ജില്ലയിലെ വിവിധ രാഷ്ട്രീയ മത സാംസ്കാരിക സംഘടനകളുടെ വനിതാ നേതാക്കന്മാരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
മലബാർ 50 വര്ഷം വികസനപരമായി പിറകിലാണ്. മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമായതിനാൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഉള്ള വികസന പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടില്ല മലബാറിലെ ജനങ്ങൾ അവഗണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരങ്ങളും ശക്തമായ ഇടപെടലുകളും വർഷങ്ങളായി നടത്തിവരികയാണ് എന്നിട്ടും പരിഹാരമായിട്ടില്ല
സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കുന്നതോടെ കൂടി മലബാറിലെ ആറ് ജില്ലകളിലെ ജനങ്ങളോട് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥന്മാർ കാണിക്കുന്ന അവഗണന പരിഹാരമാകുമെന്നും വികസന പ്രവർത്തനങ്ങൾ ഒരു പരിധി വരെ വേഗതയിൽ ആകുമെന്നും അവർ പറഞ്ഞു.
എം.ഡി.എഫ് ഉന്നതാധികാര സമിതി അംഗം സിന്ധു പുഴക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം കോഴിക്കോട് ജില്ലയിലെ വിവിധ രാഷ്ട്രീയ മത സാംസ്കാരിക സംഘടനയുടെ നേതാക്കന്മാർ പങ്കെടുത്തു.
എം ഡി. എഫ് പ്രസിഡൻറ് എസ് ,എ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. മുൻ കൗൺസിലർ ബ്രസീലിയ
എം.ഡി ഫ് ഭാരവാഹികളായ വി.പി സന്തോഷ് കുമാർ പി.എ അബ്ദുൾ കലാം ആസാദ് , പൃഥ്വിരാജ് നാറാത്ത് നിസ്ത്താർ ചെറുവണ്ണൂർ സെൻട്രൽ കൗൺസിൽ അംഗങ്ങായ അംഗങ്ങളായ മുസ്ഥഫ മുട്ടുങ്ങൽ ,മുഹമ്മദ് ഇഖ്ബാൽ ,അബ്ദുൾ അസീസ് ഒറ്റയിൽ ,സാജിദ് പുതിയ പുര ,സാബിർ വി.പി ,റസീന ബാനു കാട്ടക്കൽ അഡ്വ. നസീമ ഷാനവാസ് ബിന്ദു ജോർജ് ,ഷാഹിത ജലീൽ ഷാഹിന ഗഫൂർ ഉഷകുമാരി ഫറോക്ക് ഷൈനി വെള്ളിമാടുകുന്ന്
വിവിധ സംഘടനാ നേതാക്കളായ ,കൃഷ്ണവേണി ,ഫൗസിയ അസിസ് ,ആശാ ബാലൻ ,ലത സദാശിവൻ
ആയിശ എം ' സൗദ ഹസ്സൻ ,ഷൈനി സജീഷ് അൻസിന പ്രരാമ്പ്ര ഷാലിനി കെ. ടി എന്നിവർ സംസാരിച്ചു മനുഷ്യചങ്ങല വൻ വിജയം ആക്കുന്നതിനു വേണ്ടി യോഗം തീരുമാനിച്ചു. മലബാർ ഡെവലപ്മെൻറ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുന്നി സ്വാഗതവും സെക്രട്ടറി സജിന വേങ്ങേരി നന്ദിയും പറഞ്ഞു