സ്കൂൾ സംരക്ഷണ സമിതിയും പിടിഎ യും സംയുക്തമായി മെഗാ ക്ലീനിംങ്ങ് സംഘടിപ്പിച്ചു.
കമ്പിളിപ്പറമ്പ എ എം യു പി സ്കൂളിൽ മെഗാ ക്ലീനിംങ്ങ് നടന്നു.
നവംബർ 1ന് സകൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ സംരക്ഷണ സമിതിയും പിടിഎ യും സംയുക്തമായി മെഗാ ക്ലീനിംങ്ങ് സംഘടിപ്പിച്ചു.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെയും, ക്ലബ്ബുകളുടേയും പ്രാധിനിത്യം ഈ പരിപാടിയെ മികവുറ്റതാക്കി.
ക്ലീനിംങ്ങ് ഉപകരണങ്ങളും സോപ്പ് സൊലൂഷനും സേവന കമ്പിളിപ്പറമ്പ സ്പോൺസർ ചെയ്തു. ഒളവണ്ണ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ശ്രീ. വെള്ളരിക്കൽ മുസ്തഫ ക്ലീനിംങ് പ്രവർത്തനം ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി എ പ്രസിഡണ്ട് അബ്ദുൽ സലാം പി, ഹെഡ്മാസ്റ്റർ അബ്ദു റഹ്മാൻ മാഷ്, സ്റ്റാഫ് സെക്രട്ടറി മുനീർ മാഷ് എം പി ടി എ പ്രസിഡണ്ട് ശബ്ന എന്നിവർ ക്ലീനിങ്ങിന് നേതൃത്വം നൽകി.