വൈക്കം മുഹമ്മദ്ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
വൈക്കം മുഹമ്മദ്ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബഷീർ പ്രതിഭാ പുരസ്കാരങ്ങൾക്ക് (10,000 രൂപ) ചലച്ചിത്ര നിർമ്മാതാവ് സ്വർഗ്ഗച്ചിത്ര അപ്പച്ചൻ, നടനും ഗായകനും എഴുത്തുകാരനും സംവിധായകനുമായ വിനോദ് കോവൂർ, കവിയും ഗാനരചയിതാവും സാഹിത്യകാരനുമായ പൂച്ചാക്കൽ ഷാഹുൽ, കുറിച്ച്യരും കുറുമരും' എന്ന ചരിത്ര പഠനഗ്രന്ഥം രചിച്ച ബഹുമുഖ പ്രതിഭയായ തച്ചിലോട്ട് നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു.
സാഹിത്യ പുരസ്കാരങ്ങൾക്ക് (5000 രൂപ) ശാന്താ രാമചന്ദ്ര (പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ലഘുനോവൽ: വെള്ളരിപ്രാവ്), നാസർ മുതുകാട് (ആദ്യനോവൽ: പെണ്ണൊരുത്തി), സുദീപ് തെക്കെപ്പാട്ട് (കഥാസമാഹാരം: രാജമല്ലികയിൽ നിലാവ് പെയ്യുകയാണ്), കെ.കെ.ജയരാജൻ (ലേഖനസമാഹാരം: മാനസം ശാസ്ത്രവും ദർശനവും ഒരാമുഖം), ഷാജി പട്ടിക്കര (വ്യക്തികളെ കുറിച്ചുള്ള വിശേഷങ്ങൾ: വേറിട്ട മനുഷ്യർ), ജാസ്മിൻ സമീർ (കവിതാസമാഹാരം: ശൂന്യതയിൽ നിന്ന് ഭൂമി ഉണ്ടായ രാത്രി) എന്നിവരും അർഹരായി.
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി'യെ ആസ്പദമാക്കി വിനോദ് കോവൂർ സംവിധാനം ചെയ്ത "രാജകുമാരി' എന്ന ഹ്രസ്വചിത്രത്തിൽ മജീദും സുഹറയുമായി അഭിനയിച്ച സി.ടി.കബീറിനേയും ആരതി നമ്പൂതിരിയേയും പ്രത്യേകം ആദരിക്കും.
2021 നവംബർ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ്, എം.കെ.രാഘവൻ എം.പി., നജീബ് കാന്തപുരം എം.എൽ.എ. എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദും, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദി ചെയർമാൻ റഹിം പൂവാട്ടുപറമ്പും അറിയിച്ചു.