സൗഹൃദം ഗ്രൂപ്പ് ചാത്തമംഗലം ചാലിയേടത്ത് ഭഗവതീ ക്ഷേത്ര ഹാളിൽ വെച്ച് കലാകാരന്മാരെ ആദരിച്ചു.
സൗഹൃദം ഗ്രൂപ്പ് ചാത്തമംഗലം ചാലിയേടത്ത് ഭഗവതീ ക്ഷേത്ര ഹാളിൽ വെച്ച് കലാകാരന്മാരെ ആദരിച്ചു.
കോഴിക്കോട് എൻ.ഐ.ടിയിൽ സെക്യൂരിറ്റി കൂട്ടായ്മയായ സൗഹൃദം ഗ്രൂപ്പ് ചാത്തമംഗലം ചാലിയേടത്ത് ഭഗവതീ ക്ഷേത്ര ഹാളിൽ വെച്ച് മുഖ്യ അതിഥികളായ, സിനിമാ സംവിധായകൻ ദേവദാസ് കല്ലുരുട്ടി, കവിയും നാടക രചയിതാവും സംവിധായകനുമായ മുരളി ചൂലൂർ, സിനിമ, ഷോട്ട് ഫിലിം ,അഭിനയപ്രതിഭയായ രജീഷ്മണാശ്ശേരി എന്നിവരെ ആദരിച്ചു.
സൂപ്പർവൈസർ രമേശ് ബാബു ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. സൂപ്പർവൈസർ രവീന്ദ്രൻ അഴകത്ത് കലാകാരന്മാരെ പൊന്നാടയണിഞ്ഞ് മൊമന്റോ നൽകി ആദരിച്ചു.ഉണ്ണികൃഷ്ണൻ ചാത്തങ്കാവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദീപ് മട്ടുമ്മൽ, സ്വാഗതവും, രാമനാഥൻ നന്ദിയും പ്രകാശിപ്പിച്ചു. വരദരാജൻ, രാജൻ.ജി. സത്യജിത്ത്, ബാബു.ടി.സി., അനിൽകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു.