Peruvayal News

Peruvayal News

സെക്രട്ടറിയേറ്റ് അനെക്സ് പ്രതിഷേധം ഇരമ്പി എംഡിഎഫ് മനുഷ്യച്ചങ്ങല

സെക്രട്ടറിയേറ്റ് അനെക്സ് പ്രതിഷേധം ഇരമ്പി എംഡിഎഫ് മനുഷ്യച്ചങ്ങല

സെക്രട്ടറിയേറ്റ് അനെക്സ് പ്രതിഷേധം ഇരമ്പി എംഡിഎഫ് മനുഷ്യച്ചങ്ങല

സെക്രട്ടറിയേറ്റിന്റെ അനെക്സ് മലബാറിലെ ആറു ജില്ലകളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ മലബാറിന്റെ സിരാകേന്ദ്രമായ കോഴിക്കോട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മലബാർ ഡവലപ്പമെന്റ് ഫോറം കോഴിക്കോട് മാനാഞ്ചിറയിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

പ്രശസ്ത സാഹിത്യകാരൻ വി.ആർ സുധീഷ് മനുഷ്യച്ചങ്ങല ഉത്ഘാടനം ചെയ്തു. ചടങ്ങിൽ എംഡി എഫ് പ്രസിഡന്റ് എസ എ അബൂബക്കർ അധ്യക്ഷത വഹിച്ചു.

സർക്കാരിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്ത ഉദ്യോഗസ്ഥന്മാരുമായും വിവിധ കാലയളവിൽ ജനപ്രതിനികളായിട്ടുള്ള വ്യക്തികളുമായും വിശദമായി ചർച്ച നടത്തി സെക്രട്ടറിയേറ്റ് അനെക്സ് രൂപീകരിക്കുന്നതിന് വിശദമായ പഠന റിപ്പോർട് വി.ആർ സുധീഷ് പഠന സമിതി കൺവീനർ വി എസ് വാസനു നൽകി പ്രസിദ്ധീകരിച്ചു.

മലബാറിനോടുള്ള കാലങ്ങളായുള്ള അവഗണനക്ക് താത്കാലികമായ പരിഹാരമായി അനെക്സ് സൗകര്യമൊരുക്കുമെന്നു വി ആർ സുധീഷ് അഭിപ്രായം പറഞ്ഞു.

ഒരു കോടി എഴുപത്തേഴു ലക്ഷം പേർക്ക് ഉപകാരപ്പെടുന്നതാണ് മലബാറിൽ വരണമെന്നാവശ്യപ്പെടുന്ന സെക്രട്ടറിയേറ്റ് അനെക്സ്. മലബാർ മേഖലകളിൽ നിന്നും പ്രതിമാസം ആറായിരം മുതൽ ഏഴായിരം വരെ ആളുകൾ വടക്കൻ ജില്ലകളിൽ നിന്നും സെക്രട്ടറിയേറ്റ് സന്ദർശിക്കുന്നുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും സാദാരണക്കാരാണ്.  

ദുരന്ത നിവാരണ സമയത്ത് കുടി ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസ സമയത്ത് മലബാറുകാർ അത്യാവശ്യ സേവനങ്ങൾക്കായി തിരുവനന്തപുരത്തെ ആശ്രയിക്കേണ്ടി വരുന്നു. ഇത് പരിതാപകരമാണ്.

മലബാർ മേഖലവികസന കാര്യത്തിൽ അമ്പതു വര്ഷം പുറകിലാണ്. റോഡുകളുടെയും പാലങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അടക്കം അപര്യാപ്തത കൊണ്ട് അവഗണന നേരിടുകയാണ് മലബാർ.  മനുഷ്യ ചങ്ങലയിലൂടെ ഈ അവഗണക്കെതിരെയുള്ള മുന്നറിയിപ്പാണ്.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലോളി, 
കോർപറേഷൻ കൌൺസിൽ മെമ്പർമാരായ കെ മൊയ്‌ദീൻ കോയ, നിർമ്മല കെ,  എംഡിഎഫ്  സെൻട്രൽ കൗൺസിൽ ഭാരവാഹികളായ സഹദ് പുറക്കാട്, കബീർ സലാല,പിഎ 
ആസാദ്, പ്രിഥ്വിരാജ് നാറാത്ത് , അഷ്‌റഫ് കളത്തിങ്കൽപാറ, സജ്നാ വെങ്ങേരി അഫ്സൽ ബാബു, നിസ്തർ- ചെറുവണ്ണൂർ, അബ്ബാസ് കളത്തിൽ, മുഹമ്മദ് ഇക്ബാൽ,
സലിം പാറക്കൽ, ചാപ്റ്റർ ഭാരവാഹികളായ കെ സജിത്ത് കുമാർ, അഡ്വ: നസീമ ഷാനവാസ്, ബിന്ദു ജോർജ്, ഭരതൻ പുത്തൂർവട്ടം, അഡ്വ: ജമാൽ, ഹരി ഗംഗ, ജമാൽ  കോരങ്കോടൻ, വിനോദ് 
കോതോട് , ജമാൽ ഓർക്കാട്ടേരി, അഹമ്മദ് മാർബിൾ മഹൽ, റഷീദ് കൊയിലാണ്ടി, 
മുസ്തഫ മുട്ടുങ്ങൽ, സച്ചിദാനന്ദ, സമദ് എലത്തൂർ, സിപി അബ്ദുറഹ്മാൻ, ഐപി ഉസ്മാൻ, മെഹബൂബ് തയ്യിൽ, ഇ ഷാജു, സന്തോഷ് നരിക്കുനി, കെപി വസന്തൻ, പി മുഹമ്മദ് മുസ്തഫ, ഹാഫിസ് റഹ്മാൻ, നൗഷാദ് ചെമ്പ്ര, മജീദ് ചെറുവാടി
പി.എം എ ജലീൽ ,സലാം ഷാ ,രാജിവ് കെ. ഗഫൂർ ഇല്ലിക്കൽ ,റംസീന ബാനു കോട്ടക്കൽ ,യൂസഫലി പുളിക്കൽ , എന്നിവർ നേതൃത്വം നൽകി. 

എംഡിഎഫ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി സ്വാഗതവും, ട്രഷറർ സന്തോഷ് കുമാർ വി.പി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live