യുവസാഹിതി സമാജം സംഘടിപ്പിച്ച അന്താരാഷ്ട്ര ശിശുദിനാഘോഷ സമാപന സമ്മേളനം ഡോ.എം.കെ.മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു
കോവിഡ് കാലത്ത് ലോകം നിശബ്ദമായപ്പോൾ ഓൺലൈൻ റേഡിയോ ആരംഭിച്ചു കൊണ്ട് അതിജീവനത്തിന്റെ വലിയ മാതൃകയാണ് സാഹിതീ വാണി കേരളത്തിന് നൽകിയതെന്ന് ഡോ.എം.കെ.മുനീർ എം എൽ എ അഭിപ്രായപ്പെട്ടു.
യുവസാഹിതി സമാജം സംഘടിപ്പിച്ച അന്താരാഷ്ട്ര ശിശുദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.പി.അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിവിധ ജില്ലയിലെ കുട്ടികളുടെ റേഡിയോ ജോക്കികളെ ആദരിച്ചു. കെ.എം റാഷിദ് അഹമ്മദ്, ഇസ്മായിൽ പള്ളി വീട്, ഹാഷിം കടാക്കലകം, നസീർ നൊച്ചാട്, ബിന്നി സാഹിതി പ്രസംഗിച്ചു. കെ.പി.സാജിദ് സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു.