Peruvayal News

Peruvayal News

എരഞ്ഞോളി മൂസ,പീർ മുഹമ്മദ്, വി എം കുട്ടി, പിടി അബൂബക്കർ എന്നിവരുടെ വിയോഗങ്ങൾ കലാകേരളത്തിന് തീരാ നഷ്ട്ടം.

എരഞ്ഞോളി മൂസ,പീർ മുഹമ്മദ്, വി എം കുട്ടി, പിടി അബൂബക്കർ എന്നിവരുടെ വിയോഗങ്ങൾ
കലാകേരളത്തിന് തീരാ നഷ്ട്ടം.

കലാകേരളത്തിന് തീരാ നഷ്ട്ടം.

നരിക്കുനി:
 മാപ്പിളപ്പാട്ട് കലാരംഗത്തെ കുലപതികളായ എരഞ്ഞോളി മൂസ,  പീർ മുഹമ്മദ്, വി എം കുട്ടി, പിടി അബൂബക്കർ എന്നിവരുടെ വിയോഗങ്ങൾ കലാകേരളത്തിന് തീരാനഷ്ട്ടം തന്നെയാണെന്ന് പ്രശസ്ത ഗാന രചയിതാവ് പക്കർ പന്നൂർ പറഞ്ഞു.
ന്യൂ & ഓൾഡ് കലാവേദി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നും ജനമനസ്സുകളുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന അനേകം വരികൾ അടയാളപ്പെടുത്തിയാണ് ഇവർ കടന്ന് പോയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
കെ ടി അബ്ദുൽ അസീസ് അധ്യക്ഷം വഹിച്ചു
അസൈൻ പുല്ലാളൂർ മുഖപ്രസംഗം നടത്തി  പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാക്കളും ഗായകരുമായ ബക്കർ തോട്ടുമ്മൽ ,അഷ്റഫ് കൊടുവള്ളി ഫസൽ കൊടുവള്ളി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി
ടി കെ അബൂബക്കർ മാസ്റ്റർ എ പി യൂസഫ് അലി റസാഖ് പി  ബഷീർ കെ കെ സക്കീർ മാസ്റ്റർ താജുദ്ധീൻ എൻ സി  ഫിർദൗസ് ഷമീർ പി പി സാലി കെ പി മുസ്തഫ എന്നിവർ ആശംസകൾ അർപ്പിച്ചു 
സി കെ ഏളേറ്റിൽ സ്വാഗതവും സലീം പുല്ലാളൂർ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live