എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി ഒത്തുചേരാം ജയിൽ അന്തേവാസികളോടൊപ്പം എന്ന നാമധേയത്തിൽ സ്നേഹവിരുന്നും, ആദരിക്കലും, കലാപരിപാടികളും നടത്തി.
കോഴിക്കോട് ജില്ലാ ജയിൽ, പത്ത് ദിന ജയിൽദിനാഘോഷങ്ങളുടെ ഭാഗമായി എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി " ഒത്തുചേരാം ജയിൽ അന്തേവാസികളോടൊപ്പം "എന്ന നാമധേയത്തിൽ സ്നേഹവിരുന്നും, ആദരിക്കലും, കലാപരിപാടികളും നടത്തി. സ്നേഹവിരുന്ന് ജില്ലാ ജയിൽ സുപ്രണ്ട് ശരത്ത് വി.ആർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വർഷങ്ങളായി എം.ഇ. എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി കോഴിക്കോട് ജില്ലാ ജയിലിന് നൽകിയ സേവനങ്ങൾക്ക് അദ്ധേഹം നന്ദി പറഞ്ഞു. എ. ഇ.എസ് താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാകലകം അദ്ധ്യക്ഷത വഹിച്ചു
എം.ഇ. എസ് യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ഡോ. ഹമീദ് ഫസൽ മുഖ്യാഥിതി ആയിരുന്നു. ജയിൽ സൂപ്രണ്ടിനെ അദ്ധേഹം മെമൻ്റോ നൽകി ആദരിച്ചു. . എം.ഇ. എസ് ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുൽ ലത്തീഫ് ജയിൽ സുപ്രണ്ടിനെ പൊന്നാടയണിയിച്ചു. പ്രവാസി വ്യവസായി സി.എം. നജീബ് ഡെപ്യൂട്ടി ജയിൽ സുപ്രണ്ട് സുരേഷ് എ.കെ.യെ മെമൻേറാ നൽകി ആദരിച്ചു. എം.ഇ. എസ്. ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി.പി.അബ്ദുറഹിമാൻ പൊന്നാട അണിയിച്ചു. എം.ഇ.എസ് ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ്, ജയിൽ കൗൺസിലർ ഷാഹിന എന്നിവർ സംസാരിച്ചു. എം.ഇ. എസ് താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ സ്വാഗതവും ജില്ലാ ജയിൽ വെൽഫയർ ഓഫീസർ രാജേഷ് കുമാർ ടി. നന്ദിയും പറഞ്ഞു. എം.ഇ. എസ് താലൂക്ക് ഭാരവാഹികളായ സാജിദ് തോപ്പിൽ, കോയട്ടി മാളിയേക്കൽ, ഹാഷിം.വി, റിയാസ് നേരോത്ത്, പി.വി. അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സംഗീത വിരുന്ന് നടന്നു.എം.ഇ. എസ് താലൂക്ക് കമ്മിറ്റിക്കുള്ള ഉപഹാരം ജയിൽ സൂപ്രണ്ട് നൽകി.