മെഡിസെപ്പ് അപാകതകൾ പരിഹരിക്കണം സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ
മെഡിസെപ്പ് അപാകതകൾ പരിഹരിക്കണം സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ
സർക്കാർ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന്
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ താമരശേരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി മെഡിസെപ്പ് നടപ്പാക്കണമെന്നും ജീവനക്കാരുടെ വിഹിതം മാത്രം വാങ്ങി ആരോഗ്യസുരക്ഷാ നടപ്പിലാക്കുന്ന സർക്കാർ കേവലം ഒരു ഇടനിലക്കാരന്റെ റോൾ മാത്രമാണ് ചെയ്യുന്നത്. ഈ നയം തിരുത്തണമെന്നും ജീവനക്കാർ നൽകുന്ന തുകയ്ക്ക് തുല്യമായ വിഹിതം സംസ്ഥാന സർക്കാറും നൽകി തൊഴിലുടമയുടെ ബാധ്യത നിറവേറ്റണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പിന്റെ പേരിൽ ജീവനക്കാർ കിട്ടിക്കൊണ്ടിരുന്ന ഒരു ആനുകൂല്യമായ മെഡിക്കൽ റി ഇംപേഴ്സ് മെൻറ് ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മെഡിക്കൽ റിമ്പേഴ്സ്മെന്റിന് മാറ്റിവെക്കുന്ന വിഹിതം ഇതിലേക്ക് മാറ്റണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
താമരശ്ശേരി ലീഗ് ഹൗസിൽ വെച്ച് നടന്ന സമ്മേളനം SEU ജില്ലാ സെക്രട്ടറി റഷീദ് തട്ടൂർ ഉദ്ഘാടനം ചെയ്തു.. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സുഹൈലി ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡണ്ട് ശ്രീ. അബ്ദുൾ ഖാദറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ഉനൈസ് അലി . ജില്ലാ കമ്മറ്റി അംഗങ്ങളായ ജംനാസ് , സൈനുദ്ദീൻ, അബ്ദുസലാം, ജലീൽ തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൽ ഖാദർ (പ്രസിഡന്റ്), അബ്ദുൽ ജലീൽ (സെക്രട്ടറി), അബൂബർ സിദ്ദീഖ് ( ട്രഷറർ ) എന്നിവരുടെ നേതൃത്തത്തിൽ പുതിയ കമ്മിയും നിലവിൽ വന്നു.