അസംഘടിത തൊഴിലാളികൾക്കുള്ള ഇ-ശ്രം കാർഡ് രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി
അസംഘടിത തൊഴിലാളികൾക്കുള്ള ഇ-ശ്രം കാർഡ് രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി
ഒളവണ്ണ:
പഞ്ചായത്ത് എസ്.ടി.യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അസംഘടിത തൊഴിലാളികൾക്കായുള്ള 'ഇ-ശ്രം' തൊഴിൽ കാർഡ് സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി യു. പോക്കർ തൊഴിൽ കാർഡ് വിതരണം ചെയ്ത് ഉൽഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് എസ്ടിയു പ്രസിഡണ്ട് മൊയ്തീൻ മാത്തറ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.കെ കോയ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം വി. മുസ്തഫ, മേഖലാ മുസ്‌ലിം ലീഗ് സെക്രട്ടറി എംപിഎം ബഷീർ, പന്തീരാങ്കാവ് മേഖലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മൗലവി, സി. സഹീറുദ്ധീൻ മാസ്റ്റർ, പി.എം സൗദ, എം. ബീരാൻ കോയ സംസാരിച്ചു. ടി.പി മുനീർ സ്വാഗതവും സി. ഹാസിഫ് നന്ദിയും പറഞ്ഞു. കെ.ടി മുനീർ, സി.അഷ്റഫ്, ലത്തീഫ് പനങ്ങാട്ട്, പി. അബ്ദുൽ സലാം, നസറുദ്ധീൻ സി.പി, ഇർഷാദ്, ഷഹീം തുടങ്ങിയവർ നേതൃത്വം നൽകി