ലോക്ഡൗണിൽ സ്വരുക്കൂട്ടിയ സമ്പാദ്യം കനിവിന് നൽകി ഹാദി മുഹമ്മദ്
ലോക്ഡൗണിൽ സ്വരുക്കൂട്ടിയ സമ്പാദ്യം കനിവിന് നൽകി ഹാദി മുഹമ്മദ്
പെരിങ്ങൊളം :
ലോക്‌ഡൗണിൽ സ്വരുക്കൂട്ടിയ പണം പാവപ്പെട്ട രോഗികളുടെ കനിവിനായി നൽകി നാലാം ക്ലാസ് വിദ്യാർഥി ഹാദി മുഹമ്മദ് നാടിന് മാതൃകയായി.
കോവിഡ് ലോക്ഡൗണിൽ സ്കൂൾ അടച്ചതോടെയാണ് വീട്ടിലും പരിസരത്തും മാത്രം ഒതുങ്ങേണ്ടിവന്ന ഹാദി തന്റെ ബന്ധുക്കളിൽനിന്നു ലഭിക്കുന്നതും സാധനങ്ങൾ വാങ്ങിയതിന്റെ ബാക്കി വരുന്ന നാണയതുട്ടുകളും തന്റെ കുഞ്ചിയിൽ ശേഖരിക്കാൻ ആരംഭിച്ചത്.
താൻ ശേഖരിച്ച പണം പാവപ്പെട്ട രോഗികളുടെ ചികിത്സക്കായി നൽകണമെന്ന ഹാദിയുടെ ആഗ്രഹമാണ് സ്വരുക്കൂട്ടിയ പണം മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന 'കനിവിന്' നൽകാൻ തീരുമാനിച്ചത്.
പെരിങ്ങൊളം നുറുങ്ങേരി പറമ്പത് ഷമീം - നാജിയ ദമ്പതികളുടെ മകനാണ് ഹാദി മുഹമ്മദ്. എല്ലാ കാര്യങ്ങൾക്കും പിന്തുണയുമായി ഒന്നാം ക്ലാസിൽ പഠിക്കുന്ന അനിയത്തി ഹയ ഫാതിമയും ഹാദിക്കൊപ്പമുണ്ട്.
കനിവ് ഭാരവാഹി ശരീഫ് കുറ്റിക്കാട്ടൂർ, അബ്‌ദുൽ ഖാദർ പെരിങ്ങൊളം, മുസ്താഖ്, യാസീൻ എന്നിവർ സംബന്ധിച്ചു.