അർബുദ വൃക്കരോഗ ബോധവൽക്കരണ കാമ്പയിന് തുടക്കമായി
അർബുദ വൃക്കരോഗ ബോധവൽക്കരണ കാമ്പയിന് തുടക്കമായി
സി.എച്ച് സെന്റർ ലോകത്തിന് മാതൃകയായ അതുല്യമായ
ജീവകാരുണ്യ പ്രസ്ഥാനം:
പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ
കോഴിക്കോട്: സി.എച്ച് സെന്റർ ലോകത്തിന് മാതൃകയായ അതുല്യമായ ജീവകാരുണ്യ പ്രസ്ഥാനമാണെന്ന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അർബുദ, വൃക്കരോഗ ബോധവൽക്കരണ കാമ്പയിൻ പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട രോഗികളെ സഹായിക്കുക എന്ന ദൗത്യം സർക്കാർ ഏറ്റെടുത്ത് നടപ്പാക്കേണ്ട ഒന്നാണ്. ഈ ദൗത്യമാണ് മുസ്‌ലിംലീഗിന് കീഴിൽ സി.എച്ച് സെന്റർ നടപ്പാക്കി വരുന്നത്. ഈ ലോകത്ത് കാരുണ്യം ചൊരിയുന്നവർക്ക് കാരുണ്യാവാനായ അല്ലാഹുവിന്റെ തണൽ ലഭിക്കും. സി.എച്ച് സെന്റർ രാജ്യത്തിന് മാത്രമല്ല ലോകത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ക്യാൻസർ, കിഡ്നി രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പ്രസിഡന്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി ഖുറം ഉമർ അനീസ്, എം.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് അർഷദ്, മസ്‌ക്കത്ത് കെ.എം.സി.സി പ്രസിഡന്റ് റഈസ് അഹമ്മദ്, സി.എച്ച് സെന്റർ ഓർഗനൈസിംഗ് സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റർ, പ്രൊജക്ട് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം എളേറ്റിൽ, ഡോ. ഹുസൈൻ ചെറുതുരുത്തി, എ.കെ തരുവായ്, അബൂട്ടി മാസ്റ്റർ ശിവപുരം, മുനീർ ഹാജി, ഇ. മാമുക്കോയ മാസ്റ്റർ, ഒ. ഹുസൈൻ സംസാരിച്ചു. ട്രഷറർ ടി.പി മുഹമ്മദ് നന്ദി പറഞ്ഞു. സി.എച്ച് സെന്റർ ഭാരവാഹികളായ പി.എൻ.കെ അഷ്‌റഫ്, സഫ അലവി ഹാജി, കെ. മൂസ മൗലവി, കെ. മരക്കാർ ഹാജി, ബപ്പൻകുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ സംബന്ധിച്ചു. ഖത്തർ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത് ആംബുലൻസ് ഫണ്ട് യോഗത്തിൽ കൈമാറി. സിദ്ദീഖ് വാഴക്കാട്, ഷമീർ മണ്ണറോട്ട്, മുഹമ്മദലി നാനാക്കൽ, ഖമറുദ്ദീൻ ഒളവട്ടൂർ, റഷീദ് ഒളവട്ടൂർ സംബന്ധിച്ചു.