ഉന്നത വിജയികളെയും ഹജ്ജ്കമ്മറ്റി ചെയര്‍മാനേയും
ആദരിച്ചു
ഉന്നത വിജയികളെയും ഹജ്ജ്കമ്മറ്റി ചെയര്‍മാനേയും
ആദരിച്ചു
കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയേയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും പി.ടി.എ റഹീം എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. മര്‍കസ് മാനേജിംഗ് കമ്മറ്റി അംഗം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ. മുഹമ്മദലി മാടായി, കെ. ബഷീര്‍, എ.പി അബ്ദുല്‍ ജലീല്‍, ജി അനീസ് മുഹമ്മദ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ എ റഷീദ് സ്വാഗതവും പി.കെ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.