പടനിലം ഗവ. എൽ.പി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ശിലാഫലക അനാഛാദനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.
പടനിലം ഗവ. എൽ.പി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ശിലാഫലക അനാഛാദനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.
പടനിലം ഗവ. എൽ.പി സ്കൂൾ കെട്ടിടം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
പടനിലം ഗവ. എൽ.പി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ
വിദ്യാലയമായ പടനിലം സ്കൂളിനു വേണ്ടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ ചെലവിലാണ് പുതിയ ഹാളും കോമ്പൗണ്ട് വാളും ഉൾപ്പെടെയുള്ള പണി പൂർത്തീകരിച്ചത്.
നേരത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച 87 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചു വരുന്നത്. നാഷണൽ ഹൈവേയുടെ വശത്ത് 3 സെൻ്റ് സ്ഥലത്ത് അസൗകര്യങ്ങൾക്കു നടുവിൽ പ്രവർത്തിച്ചിരുന്ന സ്കൂളിനുവേണ്ടി ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേർന്ന് വിലക്കെടുത്ത 12 സെൻ്റ് സ്ഥലത്താണ് പുതിയ കെട്ടിട സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
പൂനൂർ പുഴയുടെ തീരത്ത് മനോഹരമായ രീതിയിൽ രൂപകല്പന ചെയ്ത കെട്ടിടത്തിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ക്ലാസ് റൂമുകളും ഇതര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ ഷിയോലാൽ, അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ തിരുവലത്ത് ചന്ദ്രൻ, യു.സി പ്രീതി, ശബ്ന റഷീദ്, യു.സി ബുഷ്റ, പി.ടി.എ പ്രസിഡണ്ട് യൂസഫ് പടനിലം, കെ ശ്രീധരൻ, വി അബ്ദുറഹിമാൻ, യു.സി മാമുക്കോയ, കേളൻ നെല്ലിക്കോട്,
എം സുബൈർ, ഒ വേലായുധൻ, സി.കെ സിദ്ദിഖ് സംസാരിച്ചു.
പി. സബ്ല്യു.ഡി അസി. എക്സി. എഞ്ചിനീയർ കെ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ സ്വാഗതവും
ഹെഡ്മാസ്റ്റർ ഇൻചാർജ് കെ.സി അബ്ദുൽ സലാം നന്ദിയും പറഞ്ഞു.