അനുമോദനവും തുടർ വിദ്യാഭ്യാസ സെമിനാറും
എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു
അനുമോദനവും തുടർ വിദ്യാഭ്യാസ സെമിനാറും
എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ
നേതൃത്വത്തിൽ
സംഘടിപ്പിച്ച ഹയർസെക്കണ്ടറി തുല്യതാ കോഴ്സ് ഉന്നത വിജയികൾക്കുള്ള അനുമോദനവും
തുടർവിദ്യാഭ്യാസ സെമിനാറും പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു.
ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർ
ശാസ്താ പ്രസാദ്,
ബ്ലോക്ക് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
ടി.പി മാധവൻ, പി ശിവദാസൻ നായർ, ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ ഷിയോലാൽ
സ്വാഗതവും നോഡൽ പ്രേരക് എ അശോകൻ
നന്ദിയും പറഞ്ഞു.