ഹെൽപിങ് ഹാൻഡ്സ് ന്യൂറോ റിഹാബ് പദ്ധതി ഉദ്ഘാടനം
ഹെൽപിങ് ഹാൻഡ്സ് ന്യൂറോ റിഹാബ് പദ്ധതി ഉദ്ഘാടനം
കോഴിക്കോട് :
രോഗങ്ങളും അപകടങ്ങളും കാരണമായി ശരീരത്തിന്റെ ചലന ശേഷി ഭാഗികമായോ പൂർണ്ണമായോ തളർന്ന് പോയ നിരവധി മനുഷ്യർ നമുക്ക് ചുറ്റിലും ഹതഭാഗ്യരായി കഴിയുന്നു. ജീവിതവഴിയിൽ കാലിടറിപ്പോയ കൂടപ്പിറപ്പുകൾക്ക് കരുതൽ കരങ്ങളൊരുക്കി സ്വാഭാവിക
ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ പ്രത്യേക പദ്ധതി യാഥാർത്ഥ്യമാവുന്നു.
കോഴിക്കോട് ആസ്ഥാനമായി കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സേവനം നിർവ്വഹിച്ചു വരുന്ന 'ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂറോ റിഹാബ് പദ്ധതി യാഥാർത്ഥ്യമാവുന്നു.
ശരീരം തളർന്ന് പരസഹായമില്ലാതെ മലമൂത്ര വിസർജനം പോലും സാധ്യമല്ലാത്ത പരശ്ശതം മനുഷ്യ ജീവിത സ്വപ്നങ്ങൾ തകർന്ന് നാല് ചുമരുകൾക്കുള്ളിൽ നിസ്സഹായരായിക്കഴിയുന്നു. ഇത്തരം മനുഷ്യർക്ക് തികച്ചും സൗജന്യമായി ശാസ്ത്രീയമായ ചികിൽസയും നിരന്തരമായ പരിശീലനവുമൊരുക്കാനാണ് ന്യൂറോ റിഹാബ്' പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രഥമ ഘട്ടമെന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിനരികിൽ നിതി ചെയ്യുന്ന 'കെയർ ഹോമിൽ ഒരു നില പൂർണ്ണമായും ന്യൂറോ റിഹാബിനായി സജ്ജീകരിച്ചിരിക്കുന്നു. രണ്ട് വർഷത്തെ നിരന്തരമായ പഠനത്തിനും മൂന്ന് മാസത്തെ പരിശീലത്തിനും ശേഷമാണ് ന്യൂറോ റിഹാബ് പദ്ധതിയുടെ ആദ്യഘട്ടം പ്രവർത്തന സജ്ജമാക്കിയത്.
നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം തളർന്നിട്ടും മനസ്സ് തളരാതെ വീടുകളിൽ ഒതുങ്ങി കൂടാതെ അംഗപരിമിതിയെ മറി കടന്ന് സ്വയം വളർന്നു. മറ്റുള്ളവരെ വളർത്തിയും മുന്നേറുന്ന അബ്ദുല്ല കാട്ടുരണ്ടി, റഹീസ് ഹിദായ, അഡ്വ. സംഗീത ഹരി, ബഷീർ മമ്പുറ എന്നീ നാല് പേർ ചേർന്നാണ് 07:11,2021 ന് ഞായറാഴ്ച്ച 10 മണിക്ക് ന്യൂറോ റിഹാബ് പ്രോഗ്രാം ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
ന്യൂറോ റിഹാബ് സെന്റർ ഉദ്ഘാടനം
മലബാർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. എം.പി അഹമ്മദ് നിർവ്വഹിക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബ് പദ്ധതി പ്രഖ്യാപനം
1. കെ. ഗ്രൂപ്പ് ചെയർമാൻ ശ്രീ. പി.കെ അഹമ്മദ് നിർവ്വഹിക്കും
ന്യൂറോ റിഹാബ് പ്രോഗ്രാമിന്റെ വെബ് സൈറ്റ് ലോഞ്ചിങ് പാരിസൺസ് എം.ഡി
ശ്രീ. എൻ.കെ മുഹമ്മദലി എന്നിവരും നിർവ്വഹിക്കും.