Peruvayal News

Peruvayal News

മതവർഗീയ ഇന്ത്യയെ നശിപ്പിക്കും: യുവരാഷ്ട്രീയ ജനതാ ദൾ

മതവർഗീയ ഇന്ത്യയെ നശിപ്പിക്കും: യുവരാഷ്ട്രീയ ജനതാ ദൾ

മതവർഗീയ ഇന്ത്യയെ നശിപ്പിക്കും: യുവരാഷ്ട്രീയ ജനതാ ദൾ

കോഴിക്കോട് :
മതത്തിന്റെയും ഭക്ഷണത്തിന്റെയും  പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച്  അധികാരസ്ഥാനങ്ങളിൽ തുടരാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ഹീനമായ അജണ്ട മതേതര ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയണമെന്ന് രാഷ്ട്രീയ കർഷകജനത സംസ്ഥാന പ്രസിഡന്റ് ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി,

 ദിനംപ്രതി പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിച്ച് , ജനങ്ങളെ ചൂഷണം ചെയ്ത് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ അടക്കം കോർപ്പറേറ്റ് ഭീമന്മാർക് വിറ്റ് തുലച്ച് , 
ഭക്ഷണവും മരുന്നും കിട്ടാതെ ആയിരകണക്കിന് മനുഷ്യൻ ദിനംപ്രതി മരിക്കുബോൾ
 ഇത് മറച്ച് പിടിക്കാൻ മതവികാരം ഇളക്കിവിടുന്ന നരേന്ദ്ര മോഡി സർക്കാറിന്റെ ക്രൂരതക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു,

യുവരാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

യോഗത്തിൽ  രാഷ്ട്രീയ ജനത ദൾ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് അധ്യക്ഷത വഹിച്ചു,

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ധീരമായ പൊതുജന സേവനം ചെയ്ത യുവ രാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടറി ഡേ. അരുണിനെ യോഗത്തിൽ ആദരിച്ചു ,
 യുവരാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ സുഭാഷ് കാഞ്ഞിരത്തിങ്കൽ മുഖ്യ പ്രഭാഷണം നടത്തി
 യുവ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ പ്രമേയ പ്രഭാഷണം നടത്തി,
കോഴിക്കോട് ജില്ലാ യുവ രാഷ്ട്രീയ ജനതാദൾ  ഭാരവാഹികളായി ലിജാസ് നരിക്കുനി പ്രസിഡന്റ്, നിതിൻ കാരപ്പറമ്പ് ജനറൽ സെക്രട്ടറി,
മിഥുൻ നടവണ്ണൂർ ട്രഷർ, നിസാർ സി വി, സമീറുറഹ്മാൻ വൈസ് പ്രസിഡന്റുമാർ
ഷംസുദ്ദീൻ രാമനാട്ടുകര അഷ്റഫ് സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു ,  സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയൻ ആന്റണി,ശശീധരൻ പുലരി, വെങ്കടേഷ് കോഴിക്കോട്, എന്നിവർ സംസാരിച്ചു രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പേരാമ്പ്ര സ്വാഗതവും ലിജാസ് നരിക്കുനി നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live