Peruvayal News

Peruvayal News

വിരുന്നെത്തുന്ന ദേശാടനപക്ഷികളെപ്പറ്റി പഠിക്കാനും അറിയാനും അധ്യാപകരും വിദ്യാർഥികളുമെത്തി.

വിരുന്നെത്തുന്ന ദേശാടനപക്ഷികളെപ്പറ്റി പഠിക്കാനും അറിയാനും അധ്യാപകരും വിദ്യാർഥികളുമെത്തി.

ദേശാടന പക്ഷികളെ പഠിക്കാൻ അധ്യാപകരും വിദ്യാർഥികളുമെത്തി

മാവൂർ
കൽപ്പള്ളി-തെങ്ങിലക്കടവ്​-പള്ളിയോൾ നീർത്തടത്തിൽ വിരുന്നെത്തുന്ന ദേശാടനപക്ഷികളെപ്പറ്റി പഠിക്കാനും അറിയാനും അധ്യാപകരും വിദ്യാർഥികളുമെത്തി. കോഴിക്കോട്​ ബി.ആർ.സിയുടെ കീഴിൽ ഫറോക്ക്​ വിദ്യാഭ്യാസ ഉപജില്ലയിലുള്ള 
സ്​കൂളുകളിലെ അധ്യാപകരും വിദ്യാർഥികളുമാണ്​ വെള്ളിയാഴ്​ച മാവൂരിലെത്തിയത്​.

 ഫറോക്ക്​ ഉപജില്ല എ.ഇ.ഒ അജിത്​ കകുമാറിൻ്റെ നിർദേശപ്രകാരമായിരുന്നു പഠനയാത്ര. പക്ഷികളെ നേരിട്ട്​ നിരീക്ഷിക്കുകയും പക്ഷി നിരീക്ഷകനും സീനിയർ ​ഫോ​ട്ടോഗ്രാഫറുമായ പി.ടി. മുഹമ്മദിൽനിന്ന്​ അറിവ്​ തേടുകയും ചെയ്​തു. പി.ടി. മുഹമ്മദ്​ ദേശാടനപക്ഷികളെപ്പറ്റി ക്ലാസെടുത്തുകൊടുത്തു. രാമനാട്ടുകര ഗവ. യു.പി സ്​കൂളിലെ ബി.സി. അബ്​ദുൽ ഖാദർ, യാത്ര കൺവീനർ കൊളത്തറ ആത്മ വിദ്യ സംഘം സ്​കൂളിലെ കെ. മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി. ചാലിയാർ പുഴയും സംഘം സന്ദർശിച്ചു.
Don't Miss
© all rights reserved and made with by pkv24live