Peruvayal News

Peruvayal News

എസ് സി ഇ ആർ ടി യുടെ മികവിനുള്ള പുരസ്കാരം നേടി മാവൂർ ഹൈസ്ക്കൂൾ

എസ് സി ഇ ആർ ടി യുടെ മികവിനുള്ള പുരസ്കാരം നേടി മാവൂർ ഹൈസ്ക്കൂൾ

എസ് സി ഇ ആർ ടി യുടെ മികവിനുള്ള പുരസ്കാരം നേടി മാവൂർ ഹൈസ്ക്കൂൾ.

മാവൂർ: 
സമ്പൂർണ ക്ലാസ്സ് ലൈബ്രറി പദ്ധതിക്ക് എസ് സി ഇ ആർ ടി യുടെ മികവിനുള്ള പുരസ്കാരം നേടി മാവൂർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ. 

2019 - 20 വർഷത്തിൽ തയ്യാറാക്കിയ ലൈബ്രറിക്കാണ് സംസ്ഥാനതലത്തിലുള്ള അംഗീകാരം മാവൂർ സ്ക്കൂളിനും  ലഭിച്ചത്. 
സംസ്ഥാനത്ത് 24 സ്കൂളുകളാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
 
എസ് സി ഇ ആർ ടി, ഡയറ്റ് എന്നിവിടങ്ങളിൽനിന്നുള്ള 
  വിദഗ്ധരുടെ സംഘം സ്കൂളുകൾ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.

 തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയിൽ  നിന്ന് സ്ക്കൂൾ പ്രതിനിധികളായ എസ്.വി ദിവ്യ ,ബിബിൻ കുമാർ എന്നിവർ പുരസ്കാരം ഏറ്റു വാങ്ങി.
Don't Miss
© all rights reserved and made with by pkv24live