മെഡി സെപ്പ് - ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടിൽ മാറ്റം വരുത്തണം സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ
മെഡി സെപ്പ് - ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടിൽ മാറ്റം വരുത്തണം സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ
കോഴിക്കോട് :
തൊഴിലുടമ എന്ന നിലയിൽ ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിൽ യാതൊരു ഉത്തരവാദിത്വവും ഏൽക്കാതെ കോർപ്പറേറ്റ് മുതലാളിമാർക്ക് ജീവനക്കാരെ എറിഞ്ഞു കൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് എസ്. ഇ.യു സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മാസത്തിൽ 500 രൂപവീതം 6000 രൂപ വാർഷിക പ്രീമിയം അടച്ചിട്ട് ഒപി ചികിത്സ ഉൾപ്പെടുത്താത്തത് നീ തീകരിക്കാനാവില്ല.മൂന്നുലക്ഷം കവറേജ് എന്നത് കൂട്ടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് ഒ . കെ അധ്യക്ഷനായി ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ പന്തീർപാടം സമ്മേളനം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഷെർ ഹബീൽ സ്വാഗതവും റസാഖ് നന്ദിയും പറഞ്ഞു.
ഉച്ചയ്ക്കുശേഷം നടന്ന സെഷനിൽ സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്ത് റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിലിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഉള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
മുഹമ്മദ് അഷറഫ് ഒ.കെ (പ്രസിഡണ്ട് ) റസാഖ് (ജനറൽ സെക്രട്ടറി ), സുബൈദ എം.ടി. (ട്രഷറർ) മുഹമ്മദ് റാഫി (വൈസ് പ്രസിഡന്റ്) ഇഖ്ബാൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരെഞ്ഞെടുത്തു.