Peruvayal News

Peruvayal News

അനധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മരണം വരെ പോരാടും: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി.

അനധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മരണം വരെ പോരാടും: 
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി.



കോഴിക്കോട്:
കേരളത്തിലെ എയ്ഡഡ് മേഖലയിൽ പ്രവർത്തിച്ചുപോരുന്ന അനധ്യാപകരുടെ സംഘടനയാണ് എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ. ഇന്നേവരെ ജീവനക്കാർക്ക് വേണ്ട നിരവധി പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും സാധിച്ചിട്ടുണ്ട്.
 29 11 2021 സെക്രട്ടറിയേറ്റ് ധർണ നടക്കുകയാണ്.
ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി ഉത്തരവ് നടപ്പാക്കുക. ക്ലാർക്കുമാരുടെ ഗ്രേഡ് സ്കയിൽ അപാകതകൾ പരിഹരിക്കുക. അനദ്ധ്യാപക വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക. തസ്തിക നഷ്ടപ്പെട്ട അനദ്ധ്യാപകരെ സംരക്ഷിക്കുക.
 ലാബ് അസിസ്റ്റൻറ് മാരുടെ ഒഴിവിൽ  നിയമിതരായ അനധ്യാപക  നിയമങ്ങൾ അംഗീകരിക്കുക
 എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ സംഘടിപ്പിക്കുന്നത്
Don't Miss
© all rights reserved and made with by pkv24live