ഹയർ സെക്കൻഡറിയിൽ അനദ്ധ്യാപകരെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ.
ഹയർ സെക്കൻഡറിയിൽ അനദ്ധ്യാപകരെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ.
തിരുവനന്തപുരം:
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം സെക്രട്ടറിയേറ്റിലെയ്ക്ക് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി അനദ്ധ്യാപകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും അധ്യാപക വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കണം എന്നും അദ്ദേഹം പറഞ്ഞു. എം എൽ എ മാരായ ശ്രീ എൻ ഷംസുദ്ദീൻ, ടി വി ഇബ്രാഹിം, മാത്യു കുഴൽനാടൻ, അനൂപ് lജേക്കബ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ വി മധു , ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, ഷാജു സി സി, അജി കുര്യൻ, പ്രദീപ് അബ്രഹം, ജി ഗോപകുമാർ, മാത്യു ജോർജ്, മനോജ് മാത്യു, ജോസഫ് സി ജെ, മുഹമ്മദ് കെ ടി, ജോണി ടി, സിജി ചാക്കോ, ആശ എന്നിവർ സംസാരിച്ചു. AG ഓഫീസിൽ പരിസരത്തുനിന്നാരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റ് പടിക്കൽ അവസാനിച്ചു.