നാട്ടിൻപുറങ്ങളിലെ ചെറുകിട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോലും കള്ള് ഷാപ്പുകൾ അനുവദിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണം.
L N S
നാട്ടിൻപുറങ്ങളിലെ ചെറുകിട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോലും കള്ള് ഷാപ്പുകൾ അനുവദിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണം.
L N S
ലെഹരി നിർമ്മാർജ്ജന സമിതി (L N S )
കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദങ്ങളിൽ കള്ള് ഷോപ്പുകൾ അനുവദിക്കുന്നതിനെതിരെ മണ്ഡലം തല സമരപരി പാടിയുടെ ഭാഗമായി ഊർക്കടവ് കവണക്കൽ ബ്രിഡ്ജ് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം എൽ.എൻ.എസ് പ്രസിഡണ്ട് ടി.എം.സി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റിട്ട: പോലീസ് സബ്ബ് ഇൻസ്പെക്ടർ സുബൈർ നെല്ലൂളി സ്വാഗതം പറഞ്ഞു. മുൻ ഡി.സി.സി. സെക്രട്ടറി ദിനേശ് പെരുമണ്ണ സമരം ഉൽഘാടനം ചെയ്തു. ജില്ലാ ട്രഷറർ മജീദ് അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് എ.എം.എസ്സ് അലവി മുഖ്യ അധിതിയായെത്തി. ജി.കെ.മുഹമ്മദ്, ടി.കെ.അബ്ദുള്ളക്കോയ , കുഞ്ഞോലൻ പെരുമണ്ണ, റിട്ട: പോലീസ് സബ്ബ് ഇൻസ്‌പെക്ടർ പനച്ചി ങ്ങൽ അബ്ദുൽ റസാഖ്, , ഖമറുദ്ദീൻ എരഞ്ഞോളി, കെ. ഹബ്ബാസ് പെരുവയൽ, എൽ.എൻ.എസ് വനിതാ വിംഗ് ജില്ലാ - മണ്ഡലം നേതാക്കളായ ടി.കെ. സീനത്ത് കുന്ദമംഗലം. അസ്മ ബേപ്പൂർ , എ.പി. സഫിയ, സാജിദ ഒളവണ്ണ,കുന്നുമ്മൽ ജുമൈല ,ഖദീജ കരീം, മുനീറത്ത് ടീച്ചർ, ടി.കെ. ഫസീല, , സറീന നല്ലളം, , സൗദ പെരുമണ്ണ, സംസാദ കാരന്തൂർ, ബുശ്റ കുന്ദമംഗലം, സംസാരിച്ചു. മണ്ഡലം എൽ.എൻ.എസ് വനിത വിംങ്ങ് ഷറർ ടി.കെ. സൗദ നന്ദി രേഖപ്പെടുത്തി.