മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ
മലബാർ സമര സ്മൃതി സംഗമം നടത്തി
മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ
മലബാർ സമര സ്മൃതി സംഗമം നടത്തി
മാവൂർ:
1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികാലങ്ങള എന്ന ശീര്‍ഷകത്തില്‍ മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു.
എം.ടി ശിഹാബുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു..മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുള്ള, മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ ചരിത്രകാരൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി. അബ്ദുൽ കലാം പ്രസംഗിച്ചു.
മലബാർ സമരത്തെ സ്വാതന്ത്രസമരത്തിൽ നിന്നടര്ത്തി മാറ്റാനുള്ള ഹിന്ദുത്വ നിലപാടുകൾക്കെതിരെ ജനങ്ങളിൽ ചരിത്രബോധം വളർത്താൻ സംസ്ഥാന വ്യാപകമായി നടക്കുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് സ്മൃതി സംഗമം സംഘടിപ്പിച്ചത്.