Peruvayal News

Peruvayal News

സിറാജ് ലേഖകനെതിരെ വധഭിഷണി ചാലിയാർ സംരക്ഷണ ഏകോപന സമിതി മാവൂരിൽപ്രതിഷേധ സംഗമം നടത്തി

സിറാജ് ലേഖകനെതിരെ വധഭിഷണി ചാലിയാർ സംരക്ഷണ ഏകോപന സമിതി മാവൂരിൽപ്രതിഷേധ സംഗമം നടത്തി
സിറാജ് ലേഖകനെതിരെ വധഭിഷണി ചാലിയാർ സംരക്ഷണ ഏകോപന സമിതി മാവൂരിൽപ്രതിഷേധ സംഗമം നടത്തി
മാവൂർ :- 
മാവൂർ കൽപ്പള്ളി കടവിലെ അനധികൃത മണലൂറ്റ് വാർത്തയാക്കിയതിന് മുതിർന്ന മാധ്യമ പ്രവർത്തകനും സിറാജ് പത്രത്തിൻ്റെ മാവൂർ ലേഖകനുമായപി.ടി.മുഹമ്മദ് നെതിരെ വധഭിഷണി മുഴക്കിയ മണൽ മാഫിയ നടപടിക്കെതിരെ ചാലിയാർ സംരക്ഷണ സമിതിയും മനുഷ്യാവകാശ പ്രവർത്തകരും ചേർന്ന് മാവൂരിൽ പ്രതിഷേധ സംഗമം നടത്തി. മാവൂരിൽ നടന്ന പ്രതിഷേധ സംഗമം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ചാലിയാർ എകോപന സമിതി ചെയർമാനുമായ അഡ്വ.പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു യോഗത്തിൽ വൈസ് പ്രസിഡണ്ട് കെ.ടി കുഞ്ഞി കോയ അധ്യക്ഷത വഹിച്ചു.സിറാജ് മാവൂർ ലേഖകനെ ഭീഷണിപ്പെടുത്തുകയും മണൽകടത്ത് തടയാൻ ശ്രമിക്കുന്നതിനിടെ പോലീസ് ൻ്റെ കൃത്യനിർവാഹണം തടസപ്പെടുത്തിയ മണൽ മാഫീയ നീക്കത്തെ ശക്തമായി നേരിട്ട മാവൂർ സബ്ബ് ഇൻസ്പെക്ടർ രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ അഭിനന്ദിക്കുകയും ലേഖകനെ വധഭിഷണി മുഴക്കിയ മാഫിയക്കെതിരെ കർശന സ്ഥീകരിക്കണമെന്നും ചാലിയാറിലെ കയ്യേറ്റങ്ങൾ പൂർണമായും തടയുകയും പുഴയിലാഴ്ത്തിയ തോണികൾ പുറത്ത് എടുത്ത് കണ്ട് കെട്ടണമെന്നും ചാലിയാറിൽ പുഴയിലേക്ക് വാഹനം ഇറക്കുന്ന മുഴുവൻ അനധികൃത റോഡുകളും അടച്ചു കെട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും അഡ്വ.പി.എ. പൗരൻ ആവശ്യപ്പെട്ടു മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻറ്റ് പ്രശാന്തൻ ചുള്ളിക്കാട് സംസ്ഥാന സെക്രട്ടറി ഭരതൻ അരീക്കോട്. ഉമറലി ശിഹാബ്. അസ്ക്കാലി കാവനൂർ.ചന്ദ്രൻ മാസ്റ്റർ.ഷുക്കൂർ മാസ്റ്റർ. എന്നിവർ പ്രസംഗിച്ചു എകോപന സമിതി സെക്രട്ടറി. മുസ്തഫ മമ്പാട് സ്വാഗതവും പി.ടി.മുഹമ്മദ് മാവൂർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live