പ്രവാസി ലീഗ് മാവൂർ പഞ്ചായത്ത് കൗൺസിൽ:
പ്രവാസി ലീഗ് മാവൂർ പഞ്ചായത്ത് കൗൺസിൽ:
ഇടതുസർക്കാർ പിന്തുടരുന്നത്
പ്രവാസികൾക്ക് ഇരുട്ടടി നൽകുന്ന നയങ്ങൾ മാത്രം
മാവൂർ:
ജീവിതം നാടിനെയും കുടുംബത്തിനെയും രക്ഷപ്പെടുത്താൻ സമർപ്പിച്ച പ്രവാസിക്ക് ഇരുട്ടടി നല്കുന്ന നയങ്ങളാണ് ഇടതുസർക്കാർ പിന്തുടരുന്നതെന്ന് പ്രവാസി ലീഗ് മാവൂർ പഞ്ചായത്ത് കൗൺസിൽ മീറ്റ് കുറ്റപ്പെടുത്തി. പ്രവാസിക്ക് വേണ്ടി കൊട്ടിഘോഷിച്ച് നടത്തുന്ന പല പ്രഖ്യാപനങ്ങളും ഒടുവിൽ കബളിപ്പിക്കലുകളായി മാറുന്ന കാഴ്ചയാണ് മലയാളി കണ്ടുകൊണ്ടിരിക്കുന്നത്. സീസൺ സമയം നോക്കി വിമാന ടിക്കറ്റ് വർദ്ധിപ്പിച്ച് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ.എം.അഹമ്മദ് കുറ്റിക്കാട്ടൂർ കൗൺസിൽ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.ടി. മുനീർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം.എസ് അലവി, മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ അബ്ദുള്ളക്കോയ, ടി.എം.സി.അബൂബക്കർ , മുസ്ലിം ലീഗ് മണ്ഡലം - പഞ്ചായത്ത് നേതാക്കളായ വി.കെ. റസാഖ്, തേനുങ്ങൽ അഹമ്മദ് കുട്ടി, ഗ്രാമ പഞ്ചായത്ത്മെമ്പർ എം.പി. കരീം, കെ.ആലിഹസ്സൻ എന്നിവർ സംബന്ധിച്ചു.
പുതിയ പ്രവാസി ലീഗ് മാവൂർ പഞ്ചായത്ത് ഭാരവാഹികളായി എൻ.സി. മുഹമ്മദ് മുഖ്യ രക്ഷാധികാരിയും . തേനുങ്ങൽ അഹമ്മദ്കുട്ടി, ബഷീർ പാലിശ്ശേരി, സി.കെ.ലത്തീഫ് ദർബാർ രക്ഷാധികാരികളായും കമ്മറ്റി രൂപീകരിച്ചു.
പി.ടി. മുനീർ (പ്രസിഡണ്ട് )
റൂമാൻ കുതിരാടം (ജന: സെക്രട്ടറി) . ഒ.സി സലാം (ട്രഷറർ)
സി.ടി.മുഹമ്മദ് (സീനിയർ വൈസ് പ്രസിഡണ്ട്)
പി.എം.അബ്ദുറഹിമാൻ ,
ഹസ്സൻ പാറയിൽ, സി.കെ.മുഹമ്മദാലി മാവൂർ, പി.ടി. റസാഖ് (വൈസ് പ്രസിഡണ്ട്മാർ)
കെ.വി.നാസിമുദ്ദീൻ, പൂക്കോയ തങ്ങൾ, ഇബ്രാഹീം പനങ്ങോട്, റഊഫ് എറക്കോട്ടുമ്മൽ ( സെക്രട്ടറിമാർ ) എന്നിവരാണ് ഭാരവാഹികൾ.
ഉസ്സൻ പാറയിൽ സ്വാഗതവും പുതിയ ജനറൽ സെക്രട്ടറി റൂമാൻ കുതിരാടം നന്ദിയും പറഞ്ഞു.