പൂക്കോയതങ്ങൾ ഹോസ്പിസ് വി കെയർ മാവൂർ പഞ്ചായത്ത് കമ്മിറ്റിക്ക് രൂപം നൽകി.
പൂക്കോയതങ്ങൾ ഹോസ്പിസ് വി കെയർ മാവൂർ പഞ്ചായത്ത് കമ്മിറ്റിക്ക് രൂപം നൽകി.
മാവൂർ:
ജീവകാരുണ്യ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി പൂക്കോയതങ്ങൾ ഹോസ്പിസ് വി കെയർ മാവൂർ പഞ്ചായത്ത് കമ്മിറ്റിക്ക് രൂപം നൽകി.
ഭാരവാഹികളായി
ചിറ്റടി അഹമ്മദ് കുട്ടി ഹാജി (ചെയർമാൻ)
മങ്ങാട്ട് അബ്ദുറസാഖ് (വർക്കിംഗ് ചെയർമാൻ) ടി.ടി.എ.ഖാദർ ,കെ.എം.എ.നാസർ മാസ്റ്റർ, പാലക്കോളിൽ ഹംസ (വൈസ് ചെയർമാൻ) വി.കെ.റസാഖ് (കൺവീനർ) കെ.എ.ലത്തീഫ് മാസ്റ്റർ (വർക്കിംഗ് കൺവീനർ) എം.പി.അബ്ദുൽ കരീം, എം.ഇസ്മായിൽ മാസ്റ്റർ, കെ.എം മുർത്താസ് പി.ടി.അബ്ദുറസാഖ്, (ജോയൻറ് കൺവീനർ) ടി.ഉമ്മർ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
സംഘടനയുടെ ആ സ്ഥാനമന്ദിരം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റടി അഹമ്മദ് കുട്ടി ഹാജിയുടെ കുടുംബം സംഭാവന ചെയ്തു. കെട്ടിടത്തിന്റെ രേഖകൾ ചിറ്റടി അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മയിൽ നിന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ചെയർമാൻ ചിറ്റടി അഹമ്മദ് കുട്ടി ഹാജി, വർകിംഗ് ചെയർമാൻ മങ്ങാട്ട് അബ്ദുറസാഖ്,കൺവീനർ വി.കെ.റസാഖ്, കെ.ആലിഹസ്സൻ, എം.ടി.മുഹമ്മദ് മാസ്റ്റർ, ടി.ടി.എ.ഖാദർ ,കെ.എം.മുർത്താസ്,ഹംസ പാലക്കോളിൽ, പി.ടി.അബ്ദുറസാഖ്, ഫൈസൽ ചിറ്റടി എന്നിവർ സംബന്ധിച്ചു.