മുത്ത് നബി (സ) മെഗാ ക്വിസ് സമാപിച്ചു:
മീലാദ് ക്യാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി മുത്തുനബി (സ്വ) മെഗാ ക്വിസ് സംഘടിപ്പിച്ചു.
മുത്ത് നബി (സ) മെഗാ ക്വിസ് സമാപിച്ചു.
പെരുമണ്ണ:
തിരുനബി സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ നടന്നു വരുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി മുത്തുനബി (സ്വ) മെഗാ ക്വിസ് സംഘടിപ്പിച്ചു. കുന്നമംഗലം പെരുമണ്ണയിൽ നടന്ന പരിപാടിയിൽ 5 വിഭാഗങ്ങളിലായി നൂറിലധിക്ം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. നൗഫൽ മാസ്റ്റർ കോഡൂർ മത്സരങ്ങൾ നിയന്ത്രിച്ചു. മഴവിൽ ക്ലബ്ബ് അപ്പർ പ്രൈമറി വിഭാഗത്തിൽ ഇശാഅത്ത് പബ്ലിക്ക് സ്‌കൂൾ, ദാറുൽ ഹുദാ പാറക്കടവ്, മർക്കസ് ഇഗ്ലീഷ് മീഡിയം കാരന്തൂർ സ്കൂളുകൾ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മഴവിൽ ക്ലബ്ബ് ഹൈസ്കൂൾ വിഭാഗത്തിൽ ഇശാഅത്ത് പബ്ലിക്ക് സ്കൂൾ പൂനൂർ, മർക്കസ് ഇംഗ്ലീഷ് മീഡിയം കാരന്തൂർ, ക്രസന്റ് പബ്ലിക്ക് സ്കൂൾ ചാലിയം ഒന്ന് രണ്ട് മൂന്ന് സ്ഥാനവും നേടി. മഴവിൽ സ്ഥാപനം വിഭാഗത്തിൽ അൽ ഫാറൂഖ് അക്കാദമി കൊടിയത്തൂർ, മർക്കസ് റൈഹാൻ വാലി കാരന്തൂർ, ഹിദായ മോഡൽ അക്കാദമി പാലാഴി ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹയർസെക്കൻഡറി വിഭാഗത്തിൽ മർക്കസ് കാരന്തൂർ, റഹ്മാനിയ മെഡിക്കൽ കോളേജ്, ഫാറൂഖ് കോളേജ് സ്കൂളുകൾ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്യാമ്പസ് വിഭാഗത്തിൽ മർക്കസ് ലോകോളേജ് കൈതപ്പൊയിൽ, ബൈതുൽ ഇസ്സ നരിക്കുനി, സിദ്റ ആർട്സ് കോളേജ് കരുവമ്പൊയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്കർഹരായി. സയ്യിദ് മുല്ലക്കോയ തങ്ങൾ കോളശ്ശേരി സമാപന പ്രാർത്ഥന നടത്തി. സയ്യിദ് അലവി ജീലാനി കൊളശ്ശേരി,കെ ടി ഇസ്മായിൽ സഖാഫി, നൗഫൽ മാസ്റ്റർ കോഡൂർ, സ്വഫ്‌വാൻ സഖാഫി, ഡോ:എം എസ് മുഹമ്മദ്, അബ്ദുൽ വാഹിദ് സഖാഫി, ശഹ്ബാസ് ചളിക്കോട്, അനിസ് മുഹമ്മദ്, ശുഐബ് കുണ്ടുങ്ങൽ, ജംഷി ഒളവണ്ണ,അബ്ദുൽ ബാരി സഖാഫി പരിപാടിയിൽ സംബന്ധിച്ചു.