സമൂഹത്തിൽ ലെഹരിമാഫിയകൾ
വളർന്നു വരുന്നു:
എൽ.എൻ.എസ്.
കേന്ദ്ര കേരള സർക്കാറുകൾ ലെഹരിമാഫിയകൾക്ക് വളരാൻ സഹായം ചെയ്യുന്നു. എൽ.എൻ.എസ്.
പെരുമണ്ണ : കേന്ദ്ര-കേരള സർക്കാറുകൾ മദ്യം ഉൾപ്പെടെ എല്ലാ
ലെഹരി ഉൽപ്പന്നങ്ങളും സമൂഹത്തിൽവിറ്റഴിക്കാനും - അത്തരക്കാരെ സാമ്പത്തികമായി വളർത്താനും രഹസ്യമായി പിന്തുണ നൽകുകയാണെന്ന് ലെഹരി നിർമ്മാർജ്ജന സമിതി (എൽ.എൻ.എസ്. ) കുന്ദമംഗലം മണ്ഡലം പ്രവർത്തക കൺവെൻഷൻ കുറ്റപ്പെടുത്തി. .
എൽ.എൻ.എസ്. സൗത്ത് ജില്ലാ ജനറൽ സെകട്ടറി അശ്റഫ് കോരങ്ങാട് കൺവെൻഷൻ ഉൽഘാടനം ചെയ്തു. എൽ.എൻ.എസ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് ടി.എം.സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ പ്രസിഡണ്ട് എ.എം.എസ്. അലവി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ്, ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് വി.പി. കുഞ്ഞഹമ്മദാജി മണ്ഡലം കമ്മറ്റിക്ക് പ്രവർത്തനഫണ്ട്നൽകി ഉൽഘാടനം ചെയ്തു. ജനുവരി 8 ന് കടലുണ്ടിയിൽ നടക്കുന്ന എൽ.എൻ.എസ് ക്യാമ്പ് വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. എൽ.എൻ.എസ് വനിതാ വിങ്ങ് സൗത്ത്ജില്ലാ സെക്രട്ടറി ടി.കെ സീനത്ത് ചർച്ച ഉൽഘാടനം ചെയ്തു. എൽ.എൻ.എസ്. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ജീജിത്ത്കുമാർ പൈങ്ങോട്ട് പുറം, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ റംല പെരുമണ്ണ, കുന്ദമംഗലം പഞ്ചായത്ത് എൽ എൻ.എസ് ട്രഷറർ കെ.കെ ഇബ്റാഹീം, വിവിധ മണ്ഡലം - പഞ്ചായത്ത് - നേതാക്കളായ ജുമൈലത്ത് കുന്നുമ്മൽ ,ടി.കെ. സൗദ, ഇ.എം.സുബൈദ, മുനീറത്ത് ടീച്ചർ, സഹീർ മാസ്റ്റർ ഒളവണ്ണ, റിട്ട: പോലീസ് സബ്ബ് ഇൻസ്പെക്ടർ അബ്ദുറസാഖ് പനച്ചി ങ്ങൽ , കുഴിമണ്ണിൽ ബുശ്റ, എം.സമദ്, കുഞ്ഞോലൻ പെരുമണ്ണ, ഷബീർ പാലാഴി, പ്രസംഗിച്ചു. എൽ.എൻ.എസ് മണ്ഡലം ജനറൽ സെക്രട്ടറി റിട്ട. പോലീസ് സബ്ബ് ഇൻസ്‌പെക്ടർ സുബൈർ നെല്ലൂളി സ്വാഗതവും ട്രഷറർ ടി.കെ.അബ്ദുള്ളക്കോയ നന്ദിയും പറഞ്ഞു.