Peruvayal News

Peruvayal News

ഹോട്ടൽ ഉടമകളോട്കെ എസ് ഇ ബി കാണിക്കുന്നത് ക്രൂരത - കെ.എച്ച് ആർ.എ

ഹോട്ടൽ ഉടമകളോട്
കെ എസ് ഇ ബി കാണിക്കുന്നത് ക്രൂരത - കെ.എച്ച് ആർ.എ 


ഹോട്ടൽ ഉടമകളോട്
കെ എസ് ഇ ബി കാണിക്കുന്നത് ക്രൂരത - കെ.എച്ച് ആർ.എ 

മാവൂർ:
  ഹോട്ടൽ ഉടമകൾക്ക്  തവണകളായി കരണ്ട് ബിൽ അടക്കാൻ ലഭിച്ച ഇളവ് അംഗീകരിക്കാൻ തയ്യാറാവാത്ത കെ എസ് ഇ ബിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻറ് അസോസിയേഷൻ (കെ.എച്ച് ആർ.എ ) ജില്ലാ ഈസ്റ്റ് യൂണിയൻ പറഞ്ഞു.

ഗ്യാസിൻ്റെയും  അവശ്യസാധനങ്ങളുടെയും  വില വർദ്ധനവ് ഹോട്ടൽ ഉടമകളെ പ്രതിസന്ധിയിലാക്കുമ്പോഴാണ് കെ.എസ് ഇ ബി യും കരുണയില്ലാതെ പെരുമാറുന്നത്. പണമടക്കാൻ ഒരു ദിവസം തെറ്റിയാൽ ഫ്യൂസ് ഊരുന്നത് കൊറോണയിൽ ഉയർത്തെഴുന്നേൽക്കുന്ന വ്യാപാരികളോടുള്ള വെല്ലുവിളിയാണെന്നും  ജില്ലാ സെക്രട്ടറി യൂ എസ് സന്തോഷ് അഭിപ്രായപ്പെട്ടു.
മാവൂർ എസ്.ടി.യൂ ഓഫീസിൽ സംഘടിപ്പിച്ച വാർഷിക ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡൻ്റ്  ബാവ വെറൈറ്റി അധ്യക്ഷത വഹിച്ചു.
ഷബീർ വെള്ളിപറമ്പ്  റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട്  ഹുമയൂർ കബീർ
സംഘടനാ വിശദീകരണം നടത്തി.

ദീർഘകാലം ഹോട്ടൽ മേഖലയിൽ
തുടരുന്ന ഹൈദർ  വടസ്റ്റാൾ, മൊയ്തീൻ കോയ ഫെയ്മസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ ജോ: സെക്രട്ടറി ശക്തിധരൻ, പി.പി സിൽഹാദ്, അഷ്റഫ് സ്വീകാർ, ഗഫൂർ വയനാട് എന്നിവർ ആശംസകൾ നേർന്നു.

ശബീർ വെള്ളിപ്പറമ്പ് സ്വാഗതവും
ജെയിൻ സുവർണ്ണ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live