Peruvayal News

Peruvayal News

ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ജോലിക്കിടെ യുവാവ്  കുഴഞ്ഞു വീണ് മരിച്ചു 
ജോലിക്കിടെ യുവാവ്  കുഴഞ്ഞു വീണ് മരിച്ചു 

പെരുമണ്ണ:
 ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. 
മാത്തോട്ടം പരേതനായ  അഹമ്മദിന്റെ മകൻ പെരുമണ്ണയിൽ താമസിക്കും  പുതുക്കിടി കോട്ടായി  അർഷാദ് (38) ആണ്  ജോലിസ്ഥലത്ത് കുഴഞ്ഞു വീണ്  മരിച്ചത്. ഇന്നലെ (ചൊവ്വ ) രാവിലെ ഒമ്പത് മണിയോടെ 
കൽപ്പണി തൊഴിലാളിയായ അർഷാദ് മീഞ്ചന്തയിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിലും  എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല. 
മാതാവ് : പരേതയായ മറിയംബി. 
ഭാര്യ : സഹറാബാനു. 
മക്കൾ : അതാബ്‌ ,  അയാൻ ,  അഹദ്. 
സഹോദരങ്ങൾ : മുജീബ് ,  മുഹമ്മദ്‌ അറഫാത്ത് , അർസൽ. 
മയ്യിത്ത് ഇന്ന് ബുധൻ ഉച്ചയോടെ  പെരുമണ്ണ പനച്ചിങ്ങൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.
Don't Miss
© all rights reserved and made with by pkv24live