ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകൾ ഉടൻ നികത്തണം. കെ.എ.ടി.എഫ്
ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകൾ ഉടൻ നികത്തണം. കെ.എ.ടി.എഫ്
പെരുവയൽ:
കോഴിക്കോട് ജില്ലയിൽ ഒഴിഞ്ഞ് കിടക്കുന്ന അറബി ഉൾപ്പെടെയുള്ള അധ്യാപക തസ്തികകൾ ഉടൻ നികത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.
ബഹുസ്വരത രാഷ്ട്ര നൻമക്ക് ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം.പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ ടി.ഉമർ ചെറൂപ്പ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു കോഴിക്കോട് വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പി.പി ജാഫർ, കെ.എ.ടി.എഫ് വിദ്യാഭ്യാസ ജില്ല ജനറൽ സെക്രട്ടറി ഐ. സൽമാൻ, കെ.കെ സാദിഖ് ഹസൻ, ടി.പി സുബൈർ, കെ.ഷമീർ, പി.റംലത്ത് എന്നിവർ സംസാരിച്ചു. കെ.എ.ടി.എഫ് സബ് ജില്ല ജനറൽ സെക്രട്ടറി പി.പി.മുഹമ്മദ് നിയാസ് സ്വാഗതവും ട്രഷറർ ടി.കെ മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.