സ്ത്രീകള്‍ ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമാകണം :
അഡ്വ. ഫാത്തിമ മുസഫര്‍
സ്ത്രീകള്‍ ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമാകണം :
അഡ്വ. ഫാത്തിമ മുസഫര്‍
ജീവകാരുണ്യ പ്രവര്‍ത്തനം വളരെ മഹത്തായ പുണ്യമാണെന്നും സ്ത്രീകള്‍ ഈ രംഗത്ത് സജീവ സാന്നിദ്ധ്യമാകണമെന്നും മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് മെമ്പറും പ്രമുഖ സാമൂഹ്യ പ്രവർത്തകയുമായ അഡ്വ. ഫാത്തിമ മുസഫര്‍ (ചെന്നൈ) പറഞ്ഞു. ചൂലൂര്‍ എം വി ആര്‍ കാന്‍സര്‍ സെന്‍ററിന്‍റെ സമീപത്തായി പ്രവര്‍ത്തിക്കുന്ന ചൂലൂര്‍ സി എച്ച് സെന്‍ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സി എച്ച് മുഹമ്മദ് കോയ ഒരു സമൂഹത്തെ മുഴുവന്‍ വിദ്യാഭ്യാസ സാംസ്കാരിക ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തിയ മഹാനാണെന്നും അദ്ദേഹത്തിന്‍റെ നാമധേയത്തിലുള്ള ഈ സ്ഥാപനം നമുക്ക് എന്നും അഭിമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് യു സി രാമന്‍, ഖമറുന്നിസ അന്‍വര്‍, കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ മൂസ മൗലവി സംസാരിച്ചു. സി എച്ച് സെന്‍റര്‍ പ്രസിഡണ്ട് ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ജനറല്‍ സെക്രട്ടറി കെ എ ഖാദര്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം സി മായിന്‍ ഹാജി, ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല, ഓര്‍ഗനേസിംഗ് സെക്രട്ടറി എന്‍ സി അബൂബക്കര്‍,സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക്,കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി ഷംലൂലത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുംതസ് ഹമീദ്, എം കെ നദീറ, എ പി സഫിയ, ടി കെ സീനത്ത്, സുഹറ വെള്ളങ്ങോട്ട് എന്നിവര്‍ സന്നിഹിതരായി. വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി ടി എം ഷറഫുന്നിസ ടീച്ചര്‍ സ്വാഗതവും സെന്‍റര്‍ സെക്രട്ടറി കെ ആലി ഹസ്സന്‍ നന്ദിയും പറഞ്ഞു.
ഇന്ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സി എച്ച് സെന്‍റര്‍ കെട്ടിട സമര്‍പ്പണം പ്രൊഫ. ഖാദര്‍ മൊയ്തീന്‍ നിര്‍വ്വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,എം പി മാരായ പി വി അബ്ദുല്‍ വഹാബ്, അബ്ദു സമദ് സമദാനി, എം കെ രാഘവന്‍, എളമരം കരീം, ബിനോയ് വിശ്വം, രമ്യ ഹരിദാസ് സംബന്ധിക്കും.