പുള്ളന്നൂര്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 28.6 ലക്ഷം
പുള്ളന്നൂര്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 28.6 ലക്ഷം
പുള്ളന്നൂര്‍ ഗവ. എല്‍.പി സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ 28.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ക്ലാസ് റൂമുകളുടെ അപര്യാപ്തത മൂലം ഈ സ്കൂളില്‍ അനുഭവപ്പെടുന്ന പ്രയാസത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതോടെ പരിഹിരമാവും.
നേരത്തേ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.