പെരുമണ്ണ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിംലീഗ് കമ്മിറ്റിയും ആസ്റ്റർ മിംസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വി.പി.കബീർ ഉദ്ഘാടനം ചെയ്തു.
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
പെരുമണ്ണ:
പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിംലീഗ് കമ്മിറ്റിയും കോഴിക്കോട് ആസ്റ്റർ മിംസും സംയുക്തമായി പാറക്കോട്ട്താഴത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . പഞ്ചായത്ത് മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി വി.പി.കബീർ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് സലീം ചെറ്റൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ.നാസില മുഖ്യാതിഥിയായിരുന്നു.ആസ്റ്റർ മിംസിൻ്റെ പ്രതിനിധി മുഹമ്മദ് തസ്‌നീം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം. രാധാകൃഷ്ണൻ . വാസുദേവൻ,ശരീഫ്, സിനാൻ എന്നിവർ സംസാരിച്ചു
ഇരുന്നോറോളം ആളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു വാർഡിലെ കിടപ്പിലായ രോഗികളെ വീടുകളിൽ ചെന്നു പരിശോധന നടത്തി മുഹമ്മദ് എ.പി. സ്വാഗതവും ആരിഫ് നന്ദിയും പറഞ്ഞു