സ്ത്രീ വിദ്യാഭ്യാസം അനിവാര്യം:
മൂല്യാധിഷ്ടിതസമൂഹ സൃഷ്ടിപ്പിന് സ്ത്രീ വിദ്യാഭ്യാസം അനിവാര്യം:
സ്വാദിഖലി ശിഹാബ് തങ്ങൾ
മൂല്യാധിഷ്ടിതസമൂഹ സൃഷ്ടിപ്പിന് സ്ത്രീ വിദ്യാഭ്യാസം അനിവാര്യം:
സ്വാദിഖലി ശിഹാബ് തങ്ങൾ
പെരുമണ്ണ (കോഴിക്കോട്):
മൂല്യങ്ങളുടെ വീണ്ടെടുപ്പിനും ഉത്തമ സമൂഹ സൃഷ്ടിപ്പിനും സ്ത്രീ വിഭാഗത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു ജാമിഅ ബദ് രിയ്യയിൽ ആരംഭിച്ച ഫാളിലാ കോഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തലമുറയിലെ ധാർമിക വിജയത്തിൽ സ്ത്രീ സമൂഹം വഹിച്ച പങ്ക് വളരെ വലുതാണെന്നും തങ്ങൾ പറഞ്ഞു ചെയർമാൻ ടി.എ ഹുസൈൻ ബാഖവി അദ്ധ്യക്ഷനായി. ആരിഫ് വാഫി വയനാട് മുഖ്യ പ്രഭാഷണം നടത്തി. പി.വി അബ്ദുറഹിമാൻ ബാഖവി,സി.ആലി ഹാജി, വി.പി മുഹമ്മദ് മാസ്റ്റർ , ഹാരിസ് ബാഖവി കമ്പളക്കാട്, സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ, വി.പി കബീർ, കെ.ടി അബ്ദു റഹിമാൻ ഫൈസി, കെ.എൻ മുഹമ്മദലി, അബ്ദുസ്സലാം പി ,പി.ടി അബ്ദുസ്സലാം, ഇൽയാസ് വാഫി, അനീസ് ഹൈതമി, ജുനൈദ് ബാഖവി, ഷമീറലി വാഫി, നിസാർ ദാരിമി .തശ് രിഫ സൈനിയ്യ പ്രസംഗിച്ചു. എസ്.എസ്.എൽ.സിക്കു ശേഷം പ്ലസ് വൺ , പ്ലസ് ടു പഠനത്തോടൊപ്പം സമസ്തയുടെ ഫാളില ബിരുദം കൂടി നൽകുന്നതാണ് കോഴ്സ്
കൺവീനർ എം.പി അബ്ദുൽ മജീദ് സ്വാഗതവും മാനേജർ സി.പി അശ്റഫ് ഫൈസി നന്ദിയും പറഞ്ഞു.