ഇന്ധന നികുതി കുറക്കുക, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
പ്രതിഷേധ സമരം നടത്തി
ഇന്ധന നികുതി കുറക്കുക, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
പ്രതിഷേധ സമരം നടത്തി
കെട്ടാങ്ങൽ :
ഇന്ധന നികുതി കുറക്കുക, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ. പി. ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ. എം. ഹുസൈൻ, ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി അരയൻകോട്, സെക്രട്ടറിമാരായ എൻ. പി. ഹമീദ് മാസ്റ്റർ, പി. ടി. എ. റഹ്മാൻ, പി. കെ. ഹഖീം മാസ്റ്റർ കള്ളൻതോട്, പി. സിറാജ് മാസ്റ്റർ, ഇ. പി. വത്സല സംസാരിച്ചു. വർക്കിങ് സെക്രട്ടറി ടി. ടി. മൊയ്തീൻ കോയ നന്ദി പറഞ്ഞു.