കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ
വാഹനങ്ങളും, ഹാളുകളും സൗജന്യമായി നൽകിയവർക്ക്
പെരുവയൽ ഗ്രാമ പഞ്ചായത്ത് സ്നേഹാദരം നൽകി
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ
വാഹനങ്ങളും, ഹാളുകളും സൗജന്യമായി നൽകിയവർക്ക്
പെരുവയൽ ഗ്രാമ പഞ്ചായത്ത് സ്നേഹാദരം നൽകി ബഹു.എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സൗജന്യമായി വാഹനങ്ങൾ അനുവദിച്ച മഹ്ളറ പബ്ലിക് സ്കൂൾ , ലുലുക്കാസ് ഗോൾഡ്, പെരുവയൽ വെഡ്ലാന്റ് കൺവെൻഷൻ സെന്റർ അധികൃതരെ ആദരിച്ചു.
പ്രസിഡണ്ട് എം.കെ. സുഹറാബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുബിത തോട്ടാഞ്ചേരി,പി.കെ.ഷറഫുദ്ദീൻ,സീമ ഹരീഷ്, അംഗങ്ങളായ അനിത പുനത്തിൽ, പി.എം.ബാബു, ഉനൈസ് പെരുവയൽ, ഡോ. ജയരാജൻ, ഡോ. പ്രഷീല , ഡോ.രേണുക സംസാരിച്ചു.