ഇന്ധന വിലവർദ്ധനവ്:
മാവൂരിൽ യൂത്ത് ലീഗ് മനുഷ്യാവകാശ സമരം നടത്തി
ഇന്ധന വിലവർദ്ധനവ്:
മാവൂരിൽ യൂത്ത് ലീഗ് മനുഷ്യാവകാശ സമരം നടത്തി
മാവൂർ:
രാജ്യത്ത് ഇന്ധന വിലയിലും പാചകവാതക വിലയിലും ഉണ്ടാകുന്ന വൻ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി മാവൂരിൽ പ്രതിഷേധിച്ചു.
ആഗോളതലത്തിൽ കാര്യമായ വിലവർദ്ധനവില്ലാതെയാണ് രാജ്യത്ത് ഇത്രയും വലിയ തോതിൽ ഇന്ധനവില വർദ്ധിച്ച് കൊണ്ടിരിക്കുന്നത്
കോവിഡ് പ്രതിസന്ധിയിൽ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ജനങ്ങളെ ജീവിക്കാൻ അനുവധിക്കാത്ത നയങ്ങളാണ് സർക്കാറുകൾ പിൻതുടരുന്നത്.
ഭീമമായ ടാക്സ് ഈടാക്കിയും, അവശ്യവസ്തുക്കളുടെ വില വർദ്ധിപ്പിച്ചും പാവങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന രീതി ഗവൺമെൻ്റുകൾ അവസാനിപ്പിക്കണം എന്ന്
യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന വിളംബര സമരത്തിൻ്റെ ഭാഗമായിട്ടാണ്
മനുഷ്യാവകാശ സമരം സംഘടിപ്പിച്ചത്
മാവൂർ ടൗണിൽ നിന്നും പ്രകടമായിട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ മാവൂർ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന് മുമ്പിൽ എത്തിയത്
പ്രതിഷേധ പരിപാടി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു.
മാവൂർ പഞ്ചായത്ത് യുത്ത് ലീഗ് പ്രസിഡൻ്റ് കെ.എം മുർതാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ, നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഷരീഫ് സി ടി,
പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ വാവുട്ടൻ, ഫസൽ തെങ്ങിലകടവ്,
മുസമ്മിൽ തെങ്ങിലക്കടവ്, ഇമാമുദ്ധീൻ മാസ്റ്റർ, നഈമുദ്ധീൻ, റിയാസ് ഊർക്കടവ്, ജാഫർ മൂലക്കടവത്ത് തുടങ്ങിയവർ സംസാരിച്ചു.