കെ.എം.ജി മാവൂർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ആതിഥേയരായ കെ.എം.ജി മാവൂർ ജേതാക്കളായി.

മാവൂർ:
കെ.എം.ജി മാവൂർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ആതിഥേയരായ കെ.എം.ജി മാവൂർ ജേതാക്കളായി. ഫൈനലിൽ എസ്.എസ്.കെ. ചെറുവണ്ണൂർ സ്രാമ്പിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണവർ പരാചയപ്പെടുത്തിയത്. 

ടൂർണ്ണമെൻറിലെ മികച്ച കളിക്കാരനായി കെ.എം.ജി.യുടെ ഇർഫാനും ഗോൾ കീപ്പറായി എസ്.എസ്.കെയുടെ ഷിജിത്തും, ഡിഫൻ്ററായി പാറക്കടവ് മുഴാപാലത്തിൻ്റെ ഫഹദിനേയും തെരെഞ്ഞെടുത്തു. ടൂർണ്ണമെൻ്റ് മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ് ഉൽഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ മാവൂർ പോലീസ് സബ് ഇൻസ്പെക്ടർ രേഷ്മ വി.ആർ വിതരണം ചെയ്തു. കെ.ടി.അഹമ്മദ് കുട്ടി, വളപ്പിൽ റസാഖ്, പി.ടി. സി.മുഹമ്മദാലി മാസ്റ്റർ.പി.പി.ഷംസുദ്ദീൻ, കെ.വി.സൽമാൻ, പി.എം നാസർ, ലത്തീഫ് പാലക്കോളിൽ, അമീൻ, സായി കൽപ്പള്ളി എന്നിവർ പ്രസംഗിച്ചു.എ.പി അബ്ദുൽ ലത്തീഫ് സ്വാഗതവും പി.എം.നൗഷാദ് നന്ദിയും പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live