Peruvayal News

Peruvayal News

സ്കൂളുകൾ അപ്ഗ്രേഡ്' ചെയ്ത് പ്ലസ് വൺ പഠനം സാധ്യമാക്കണം

സ്കൂളുകൾ അപ്ഗ്രേഡ്' ചെയ്ത് പ്ലസ് വൺ പഠനം സാധ്യമാക്കണം


സ്കൂളുകൾ അപ്ഗ്രേഡ്' ചെയ്ത് പ്ലസ് വൺ പഠനം സാധ്യമാക്കണം

കൊടുവള്ളി: 
അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള വിദ്യാലയങ്ങൾ അപ്ഗ്രേഡ്‌ ചെയ്ത്‌ പ്ലസ് വൺ പഠനം സാധ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്ററും യുവരാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടരി എ പി യൂസുഫ് അലി മടവൂരും കൊടുവള്ളിയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൊടുവള്ളി നിയോജക മണ്ഡത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും പ്രവേശനം നേടാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ വിദ്യാലയങ്ങൾ അപ് ഗ്രേഡ് ചെയ്ത് പ്ലസ് വൺ ബാച്ച് അനുവദിച്ചാൽ മാത്രമെ തുടർപഠനം സാധ്യമാവുകയുള്ളു.
നിയോജക മണ്ഡലത്തിലെ മടവൂർ ,നരിക്കുനി ,ഓമശ്ശേരി പഞ്ചായത്തുകളിൽ ഒരു ഹൈസ്കൂൾ മാത്രമെ ഉള്ളൂ. ഇവിടെ നിന്ന് എ പ്ലസ് വാങ്ങി വിജയിച്ചവർക്ക് പോലും പ്രവേശനം നൽകാൻ നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണ്.താമരശ്ശേരി, കോഴിക്കോട് താലൂക്കുകളുടെ അതിർത്തിയിലുള്ള മടവൂർ നിവാസികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാത്തതിനാൽ തൊട്ടടുത്ത വിദ്യാലയത്തിൽ പോലും പ്രവേശനം ലഭിക്കുന്നില്ല. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയവർക്കുപോലും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ മറ്റുള്ളവരുടെ കാര്യം വളരെ പരിതാപകരമാണ്.
       മണ്ഡലത്തിലെ  പ്രൈമറി വിദ്യാലയങ്ങളായ ആരാമ്പ്രം ,മുട്ടാഞ്ചേരി, വെളിമണ്ണ സ്കൂളുകൾ അപ്ഗ്രേഡ് ചെയ്ത് ഹയർ സെക്കൻ്ററി ബാച്ച് അനുവദിച്ചാൽ ഇന്നത്തെ രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമാവും. ഇതിൽ ആരാമ്പ്ര വും വെളിമണ്ണയും സർക്കാർ വിദ്യാലങ്ങളും ഹസനിയാ മുട്ടാഞ്ചേരി അനാഥശാല മാനേജ്മെൻറിന് കീഴിലുമാണ് .ആരാമ്പ്രത്ത് പുതുതായി നിർമ്മിച്ച ഏഴ് ക്ലാസ് മുറികൾ ഇപ്പോൾ തന്നെ ഒഴിഞ്ഞുകിടക്കുകയാണ്. ഇനിയും ക്ലാസ്‌ മുറികൾ പണിയാനുള്ള ഫണ്ട് അനുവദിച്ചിട്ടുമുണ്ട്.
      നിലവിലെ കീഴ് വഴക്കമനുസരിച്ച് ഹൈസ്കൂളുകളിൽ മാത്രമാണ് ഹയർ സെക്കൻ്ററി അനുവദിച്ചു വരുന്നത് എന്നാണ് അറിവ്. അതു മാറ്റി  അടിസ്ഥാന സൗകകര്യമുള്ള വിദ്യാലയങ്ങളിൽ പ്രൈമറി ഹൈസ്കൂൾ വ്യത്യാസമില്ലാതെ ഹയർ  സെക്കൻ്ററി ബാച്ച് അനുവദിച്ചാൽ വിദ്യാർത്ഥികളുടെ ദുരിതത്തിന് പരിഹാരമാവും. ആരാമ്പ്രത്തും മുട്ടാഞ്ചേരിയിലും വെളിമണ്ണയിലും ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാണ്.
    സർക്കാർ അടിയന്തിരമായി നയപരമായ തീരുമാനമെടുത്താൽ മാത്രമെ വിദ്യാർത്ഥികളുടെ നീറുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ സാധിക്കുകയുള്ളൂ. ഇടതുപക്ഷ മുന്നണി ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ മണ്ഡലം സീനിയർ ലീഡർ അരിയിൽ വാസു എന്നിവർ സംബന്തിച്ചു
Don't Miss
© all rights reserved and made with by pkv24live