Peruvayal News

Peruvayal News

ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ ഇറങ്ങി പോയി.

ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ ഇറങ്ങി പോയി.

ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ ഇറങ്ങി പോയി.

     ചാത്തമംഗലം പഞ്ചായത്തിലെ 6 വാർഡുകളിലെ  കുടിവെള്ള പദ്ധതിയായ കരുവാരപ്പറ്റ പദ്ധതി വൈദ്യുതി ബിൽ അടക്കാത്തതിന്റെ പേരിൽ വൈദ്യുതിബദ്ധം വിച്ചേദിച്ചത് കാരണം ഈ പദ്ധതി മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടു:ബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത് .നിലവിൽ പഞ്ചായത്ത് കുടുംബശ്രീയിലെ ചില ആളുകളാണ് ഇതിന്റെ പ്രവർത്തനം നടത്തുന്നത്.ഉപഭോക്താക്കളിൽ നിന്നും ഡെപ്പോസിറ്റ് ഇനത്തിലും വെള്ളക്കരം ഇനത്തിലും വലിയ തുകയാണ് പിരിച്ചെടുത്തത്. ഇതിന്റെ രേഖകളും കണക്കുകളും പല യോഗത്തിലും മെമ്പർമാർ ആവശ്യപ്പെട്ടിട്ടും ഇത് വരെ നൽകിയിട്ടില്ല. നടത്തിപ്പുകാരുടെ  നിരുത്തരപരമായ നടപടി ഈ പദ്ധതിയിൽ വലിയ ബാധ്യതയാണ് ഉള്ളത് .
 ഈ വിഷയം ഗൗരവമായി ചർച്ച നടത്തണമെന്നും വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിച്ച് ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടപ്പോൾ പഞ്ചായത്ത് പ്രസിഡന്റടക്കം നിരുത്തരപരമായ മറുപടിയാണ് നൽകിയത് .ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാർ ഭരണ സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോരുകയും കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും, സംഗമവും നടത്തി .സംഗമം എം കെ അജീഷ് ഉൽഘാടനം ചെയ്തു പി.ടി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു, പി.കെ ഹഖീം മാസ്റ്റർ കളൻതോട്, മൊയ്തു പീടിക കണ്ടി, ശിവദാസൻ ബംഗ്ലാവിൽ, ഇ.പി വൽസല ,വിശ്വൻ വെള്ളലശേരി, ഫസീല സലീം തുടങ്ങിയവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live