ചങ്ങാതിക്കൂട്ടം പ്രവാസി വാട്സാപ്പ് കൂട്ടായ്മ റഹീമിന്റെ ചികിത്സ സഹായത്തിനായി സമാഹരിച്ച തുക കൈമാറി.
ചങ്ങാതിക്കൂട്ടം പ്രവാസി വാട്സാപ്പ് ഗ്രൂപ്പ് പെരുമണ്ണ റഹീം ചികിത്സാ സഹായ ഫണ്ട് കൈമാറി
പെരുമണ്ണ:
ചങ്ങാതിക്കൂട്ടം പ്രവാസി വാട്സാപ്പ് കൂട്ടായ്മ റഹീമിന്റെ ചികിത്സ സഹായത്തിനായി സമാഹരിച്ച തുക കൈമാറി. ഗ്രൂപ്പ് അഡ്മിൻ ബാവ കെ ഇ യുടെ നേതൃത്വത്തിൽ സമാഹരിച്ച 70,000 രൂപ ഞായർ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വെച്ച് ഗ്രുപ്പ് അഡ്മിൻ രഞ്ജിത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷാജിപുത്തലത്തിന് കൈമാറി.
തുടർന്ന് പ്രസിഡന്റ് ഷാജി പുത്തലത്ത് റഹീമിന്റെ ചികിത്സാ സഹായ കമ്മിറ്റി കൺവീനർ അഞ്ചാം വാർഡ് മെമ്പറുമായ കെ,കെ, ഷമീറിന് ഫണ്ട് കൈമാറി. ഗ്രുപ്പ് അംഗങ്ങൾ ആയ രഞ്ജിത്ത് പാറക്കണ്ടം മനാഫ് സി പി, ഷഫീഖ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു...