Peruvayal News

Peruvayal News

വെൽഫെയർ പാർട്ടി ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

വെൽഫെയർ പാർട്ടി ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനം നടത്തി

ആർ. എസ്. എസ്സിന്റെ മുസ്‌ലിം, ക്രിസ്ത്യൻ, ദലിത് വംശീയ ഉന്മൂലനതിന്നെതിരിൽ വെൽഫെയർ പാർട്ടി ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

പ്രസിഡന്റ്‌ ജലീൽ മുതുവാട്, സെക്രട്ടറി റിജുവാൻ വി. ടി എന്നിവർ സംസാരിച്ചു.

ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ സംഘി പരിവാർ തച്ചു തകർക്കുമ്പോൾ, പ്രാർത്ഥനകൾ തടസ്സപ്പെടുത്തുമ്പോൾ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ്കൾ നോക്കുകുത്തികളായി നിൽക്കുകയാണെന്ന് പ്രസിഡന്റ്‌ കുറ്റപ്പെടുത്തി.

ദളിതനെ മലം തീറ്റിക്കുകയും, അടിച്ചു കൊല്ലുകയും ചെയ്യുമ്പോൾ ഈ മനുഷ്യത്വ രഹിതമായ ക്രൂരതക്കെതിരിൽ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചണിനിരക്കണമെന്ന് സെക്രട്ടറി റിജുവാൻ ആഹ്വാനം ചെയ്തു.

പ്രകടനത്തിനു ഷിയാസുദ്ധീൻ ഇബ്നു ഹംസ, കെ. സലാഹുദ്ധീൻ, വി. ടി. ഫൈസൽ, അഫ്നാദ് പള്ളിപൊയിൽ, സ്വയൂബ് ചേളന്നൂർ, മേലെടത് നജീബ് എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live