Peruvayal News

Peruvayal News

കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആർ.ആർ.ടി അംഗങ്ങളെയും ആരോഗ്യ പ്രവർത്തകരെയും വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.

കോവിഡ് കാലത്ത്
പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ
ആർ.ആർ.ടി അംഗങ്ങളെയും ആരോഗ്യ പ്രവർത്തകരെയും വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

പെരുമണ്ണ: 
കോവിഡ് കാലത്ത് വീടുകളിൽ ഭക്ഷണവും മരുന്നും എത്തിച്ചും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പെരുമണ്ണ പഞ്ചായത്ത് പത്താം വാർഡിലെ ആർ.ആർ.ടി അംഗങ്ങളെയും ആരോഗ്യ പ്രവർത്തകരെയും വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. വെള്ളായിക്കോട് എ.എം.എൽ.പി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പന്തീരാങ്കാവ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ ജോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി.കബീർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപകൻ ടി.കെ.അനീഷ് മാസ്റ്റർ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.കുഞ്ഞിമൊയ്തീൻ, എൻ.കെ.ശരീഫ, പെരുമണ്ണ ഫാമിലി ഹെൽത്ത് സെൻ്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിനി തുടങ്ങിയവർ ആശംസകൾ നേർന്നു. പോസറ്റീവായ വീടുകളിൽ ചെന്ന് സൗജന്യമായി രോഗികളെ പരിശോധിച്ച ഡോ.മുജീബ്റഹ്മാൻ,  ആർ.ആർ.ടി.അംഗങ്ങൾ, ആശാ വർക്കർമാർ , ആംബുലൻസ് ഡ്രൈവർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. കോവിഡ് മൂലം വാർഡിൽ മരണപ്പെട്ടവരെയും പരിപാടിയിൽ  അനുസ്മരിച്ചു.  വാർഡ് വികസന സമിതി കൺവീനർ ഫായിസ്.എൻ.കെ സ്വാഗതവും എൻ.കെ.സൈനുദ്ധീൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live