മെഡിക്കൽ കോളേജ് യൂണിറ്റ് ക്വാഷ്യാലിറ്റി വളണ്ടിയർ മാർക്കുള്ള യൂണിഫോം, ID കാർഡ് വിതരണം ചെയ്തു
ട്രോമാ കെയർ ട്രാക്ക് മെഡിക്കൽ കോളേജ് യൂണിറ്റ് ക്വാഷ്യാലിറ്റി വളണ്ടിയർ മാർക്കുള്ള യൂണിഫോം, ID കാർഡ് വിതരണം ചെയ്തു
ട്രോമാ കെയർ കോഴിക്കോട് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ: പ്രദീപ് കുമാർ ( ട്രാക്ക് പ്രസിഡന്റ്) മുഹമ്മദ് കോടമ്പുഴക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു , സെക്രട്ടറി ഷിജു മണ്ണൂർ സ്വാഗതപ്രസംഗം നടത്തി യൂനിറ്റ് പ്രസിഡണ്ട് നാസർ മായനാട് അദ്ധ്യക്ഷത വഹിച്ചു : മെഡിക്കൽ കോളേജിൽ റോഡപകടം സംഭവിച്ചും മറ്റും കൂട്ടിരുപ്പുകാരില്ലാതെ എത്തുന്ന രോഗികൾക്ക് എക്സറെ, സ്കാനിംങ് , ബ്ലഡ് ടെസ്റ്റുകൾ എന്നിവ എടുക്കുന്നതിന് നിലവിലെ സാഹചര്യത്തിൽ പണം അടയ്ക്കേണ്ടതായിട്ട് ഉണ്ട് , അത്യാഹിത വിഭാഗത്തിൽ കൂട്ടിരുപ്പുകാർ ഇല്ലാതെ അത്യാഹിതം സംഭവിച്ചെത്തുന്ന മുഴുവൻ രോഗികൾക്കും ആദ്യ ഘട്ടം ചികിൽസ സൗജന്യമാക്കി നൽകണമെന്ന് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താൻ യോഗം തീരുമാനിച്ചു , ട്രാക്ക് സെക്രട്ടറി - ശ്രീ രാജഗോപാൽ, ട്രാക്ക് ഖജാൻജി ശ്രീ ശ്രീഷ്കുമാർ ,ശ്രീ വിജയൻ എന്നിവർ സന്നിഹിതരായി -മുഹമ്മദ് കോടമ്പുഴ നന്ദി പ്രകാശിപ്പിച്ചു.