ജെ.സി.ഐ മാവൂരിന്റെ ഏഴാമത് സ്ഥാനാരോഹണ ചടങ്ങ് പ്രൗഢ ഗംഭീരമായി ചെറൂപ്പ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ജെ.സി.ഐ മാവൂരിന്റെ ഏഴാമത് സ്ഥാനാരോഹണ ചടങ്ങ് പ്രൗഢ ഗംഭീരമായി ചെറൂപ്പ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജെ.സി.ഐ മാവൂരിന്റെ പുതിയ പ്രസിഡന്റ് ആയി JFM.ER സനീഷ്. പി സ്ഥാനമേറ്റു.
JFM നജീബ് സി.എം ന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷികയോഗം ജെ.സി.ഐ സോൺ പ്രസിഡന്റ് JCI PPP രാകേഷ് മേനോൻ മുഖ്യാതിഥിയായി ഉത്ഘാടനം നിർവഹിച്ചു.
സോൺ വൈസ് പ്രസിഡന്റ് JFM സുദീപ് നായർ,JC ജെയിൻ ഈ.ടി,IPP JFM രാഗിത് കാരോട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.JC ബിജു കാരോട്ടിൽ സ്വാഗതവും, JC ശ്രീജിത്ത് മാവൂർ നന്ദി പറഞ്ഞു.
ചടങ്ങിൽ കവിയും, ചിത്രകാരനുമായ ശ്രീകുമാർ മാവൂർ, ശ്രീകാന്ത് മാവൂർ ഇന്ത്യൻ നേവി, പി. ഇഹ്ജാസ് ഇന്ത്യൻ ഡെഫ് പ്രീമിയർ ലീഗ് വിന്നർ എന്നിവർക്ക് ജെ.സി.ഐ മാവൂർ സ്നേഹാദരം നൽകി.
പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ JJ മെഹ്ഫിൽ E.M, JJ പാർവതി. SSLC ഫുൾ A+ JJ നന്ദന.കെ എന്നിവരെ അനുമോദിച്ചു.