കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകർക്ക് ആദരവ് നൽകി ജെ സി ഐ കുറ്റിക്കാട്ടൂർ
കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകർക്ക് ആദരവ് നൽകി ജെ സി ഐ കുറ്റിക്കാട്ടൂർ
ദേശീയ കർഷക ദിനാചരണത്തിന്റെ ഭാഗമായി ദീർഘ കാലമായി കാർഷികമേഖലയിൽ ജീവിതം സമർപ്പിച്ച ഭൂമിടിഞ്ഞ കുഴിയിൽ മുഹമ്മദ് ഹാജിയെയും ( മുൻ യുവ കർഷക അവാർഡ് ജേതാവ് ), പൂവാട്ടുപറമ്പ ആണോറ അബ്ദുൽ റസാഖ് എന്നിവരെയും പ്രശസ്തി പത്രവും ജെ സി ഐ ഇന്ത്യയുടെ അന്നദാതാ പുരസ്കാരവും നൽകി അവരുടെ കൃഷിയിടത്തിൽ വെച്ച് ആദരിച്ചു.
ഏറെ കാലമായി കൃഷിയെ ജീവിതത്തോട് ചേർത്ത് പിടിച്ച പ്രിയപ്പെട്ട കർഷകരെ എന്നും ഹൃദയത്തോട് ചേർത്ത് പിടിക്കേണ്ടതും അവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ടതും നമ്മളോരോരുത്തരുടേയും കടമയാണെന്ന് ചടങ്ങിൽ പങ്കെടുത്തു കൊണ്ട് ജെ സി ഐ കുറ്റിക്കാട്ടൂർ മുൻ പ്രസിഡന്റ് ശ്രീ സിദ്ധീഖ് വെള്ളിമാടുകുന്ന് സംസാരിച്ചു. കർഷകരാണ് നമ്മുടെ നാടിന്റെ അന്നദാതാക്കളും സ്പന്ദനവും ആയതിനാൽ അവർ വാഴ്ത്തപെടേണ്ടവർ ആണെന്നും പ്രസിഡന്റ് ജെ സി റസൽ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജെ സി സിദ്ധീഖ് , ജെ സി റസൽ എന്നിവർ ജേതാക്കൾക്ക് പുരസ്‌കാരം കൈമാറി. സെക്രട്ടറി മുസമ്മിൽ ബി കെ പ്രശസ്തി പത്രം നൽകി, ട്രെഷറർ ജെ സി റഷീദ് എൻ കെ പൊന്നാട അണിയിച്ചു. ജെ സി മുനവ്വർ ഫൈറൂസ് നന്ദി പ്രാകാശിപ്പിച്ചു.